Skip to content
National

തമിഴ്നാട്ടില്‍ വിജയ്ക്ക് തുണയായി മുസ്ലീം ലീഗും; തമിഴക വെട്രി കഴകം ഭരണത്തിലേക്ക്

തമിഴ്നാട്ടില്‍ നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഭരണത്തിലേക്ക്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. മുസ്ലീം ലീഗിന് പിന്നാലെ വിസികെ കൂടി പിന്തുണ അറിയിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്

N

News Desk

Published on: 9 May 2026, 8:02 pm

തമിഴ്നാട്ടില്‍ വിജയ്ക്ക് തുണയായി മുസ്ലീം ലീഗും; തമിഴക വെട്രി കഴകം ഭരണത്തിലേക്ക്

തമിഴ്നാട്ടില്‍ നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം ഭരണത്തിലേക്ക്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് വിജയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. മുസ്ലീം ലീഗിന് പിന്നാലെ വിസികെ കൂടി പിന്തുണ അറിയിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ കേവലഭൂരിപക്ഷം വിജയ് പക്ഷം ഉറപ്പിച്ചു.

ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി തമിഴ്നാട് ഘടകമാണ് പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. സംസ്ഥാനത്ത് സുസ്ഥിരവും മതേതരവുമായ ഒരു ഭരണം ഉറപ്പാക്കാനാണ് വിജയ്യുടെ ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. 107 എംഎല്‍എമാരുള്ള ടിവികെയ്ക്ക് മുസ്ലീം ലീഗിന്റെയും മറ്റ് ഘടകകക്ഷികളുടെയും പിന്തുണ ലഭിച്ചതോടെ സഖ്യത്തിന്റെ ആകെ ബലം 120 ആയി ഉയര്‍ന്നു.

വിജയ്യുടെ സത്യപ്രതിജ്ഞ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. മുസ്ലീം ലീഗിന്റെ ഈ നിര്‍ണ്ണായക നീക്കം തമിഴ്‌നാട്ടിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വിജയ്ക്ക് വലിയ സ്വീകാര്യത നല്‍കാന്‍ സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ദലിത് രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കുന്ന വിസികെയും ലീഗും ഒരേപോലെ പിന്തുണയുമായി എത്തിയത് വിജയ്യുടെ രാഷ്ട്രീയ പരീക്ഷണത്തിന് വലിയ കരുത്തായി മാറി.

അതേസമയം, മുസ്ലീം ലീഗിന്റെ പിന്തുണക്കത്ത് വ്യാജമാണെന്ന ആരോപണവുമായി ടിടിവി ദിനകരന്‍ രംഗത്തെത്തിയത് തമിഴ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്നിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ സഖ്യം, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഉടന്‍ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചു. മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിജയ് സര്‍ക്കാരിന് ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ട്.

Related Stories