കരൂർ ആള്‍ക്കൂട്ട ദുരന്തം: ഇരകളുടെ കുടുംബത്തെ ചെന്നൈയിലേക്ക് വിളിച്ച് ആശ്വസിപ്പിക്കുമെന്ന് വിജയ്
ആൾക്കൂട്ട ദുരന്തമുണ്ടായ കരൂരിലെത്തില്ലെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനും സൂപ്പർ സ്റ്റാറുമായ വിജയ്. പകരം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് എത്തിച്ച് ആശ്വസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും താരം ഒന്നിച്ചുകാണുമെന്ന് ടി വി കെ വൃത്ത

ആൾക്കൂട്ട ദുരന്തമുണ്ടായ കരൂരിലെത്തില്ലെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനും സൂപ്പർ സ്റ്റാറുമായ വിജയ്. പകരം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് എത്തിച്ച് ആശ്വസിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് എല്ലാവരെയും താരം ഒന്നിച്ചുകാണുമെന്ന് ടി വി കെ വൃത്തങ്ങള്‍ അറിയിച്ചു. ടി വി കെ നേതാക്കള്‍ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്നാണു വിവരം. കരൂരില്‍ ടി വി കെയ്ക്ക് ഹാള്‍ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകള്‍ വാക്ക് പറഞ്ഞതിന് ശേഷം പിന്മാറി. ഡി എം കെയുടെ സമ്മര്‍ദം കാരണമാണ് ഈ നടപടിയെന്ന് ടി വി കെ ആരോപിച്ചു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
