Skip to content
National

തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമര്‍ശത്തിൽ പൊലീസ് കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈ

N

News Desk

Published on: 4 Aug 2026, 11:41 am

തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റില്‍

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്.

ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമര്‍ശത്തിൽ പൊലീസ് കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

കാവേരി നദിജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയിൽ നടി തൃഷക്കെതിരെ നടത്തിയ അശ്ലീല പരാമർശത്തിലാണ് ഈ നടപടി.വിവാദ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ടി.വി.കെ നേതാവ് ആധവ് അർജുനയും ബി.ജെ.പി നേതാക്കളും രംഗത്തെത്തി. പ്രസംഗം വിവാദമായതോടെ ഇത് കാവേരി പ്രശ്നത്തെക്കുറിച്ചാണ് പറഞ്ഞതെന്ന് ഉദയനിധി തിരുത്താൻ ശ്രമിച്ചെങ്കിലും ആറ് വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Stories