Skip to content
National

വിസികെയും പിന്തുണ പ്രഖ്യാപിച്ചു; തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌ക്ക് ഭൂരിപക്ഷമായി

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചു. നിരുപാധിക പിന്തുണയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാസങ്ങൾ നീണ്ട രാഷ്ട്രീയ നാടകീയതകൾക

N

News Desk

Published on: 9 May 2026, 4:59 pm

വിസികെയും പിന്തുണ പ്രഖ്യാപിച്ചു; തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌ക്ക് ഭൂരിപക്ഷമായി

തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് തോൽ തിരുമാവളവന്റെ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചു. നിരുപാധിക പിന്തുണയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാസങ്ങൾ നീണ്ട രാഷ്ട്രീയ നാടകീയതകൾക്കൊടുവിൽ സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവലഭൂരിപക്ഷം വിജയ് സ്വന്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് വിജയ്‌യുടെ ടിവികെ നേടിയത്. കോൺഗ്രസ് (5 സീറ്റ്), സിപിഎം (2), സിപിഐ (2) എന്നീ പാർട്ടികൾ നേരത്തെ തന്നെ വിജയ്‌ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ കേവലഭൂരിപക്ഷത്തിന് ഒന്നോ രണ്ടോ സീറ്റുകളുടെ കുറവ് മാത്രമാണ് ഉണ്ടായിരുന്നത്. നിർണ്ണായകമായ രണ്ട് സീറ്റുകളുള്ള വിസികെയുടെ തീരുമാനം വൈകീട്ടോടെ പുറത്തുവന്നതോടെ തമിഴ്‌നാട് നിയമസഭയിൽ വിജയ് പക്ഷം സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാക്കി.

വിജയ്‌ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് തോൽ തിരുമാവളവൻ നേരിട്ട് കൈമാറി. ഇടതുപക്ഷ പാർട്ടികൾക്കും വിസികെയ്ക്കും പുതിയ മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടതുപാർട്ടികൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും വിസികെയ്ക്ക് ഒരു മന്ത്രിസ്ഥാനവും നൽകാൻ ധാരണയായതായാണ് സൂചന. കേവലഭൂരിപക്ഷം തികച്ച സാഹചര്യത്തിൽ വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.

വിജയ്‌യുടെ നീക്കങ്ങളെ തുടക്കത്തിൽ എതിർത്തിരുന്ന പല ദ്രാവിഡ പാർട്ടികളും നിലവിൽ പ്രതിരോധത്തിലായിരിക്കുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണയോടെ ഒരു സഖ്യകക്ഷി സർക്കാരാണ് തമിഴ്നാട്ടിൽ അധികാരമേൽക്കാൻ പോകുന്നത്. സൂപ്പർ താരം വിജയ് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ തമിഴ് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രമാണ് പിറക്കുന്നത്. വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടാകും.

Related Stories