സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്: പറന്ദൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു; സൗജന്യ പാചകവാതകവും ബസ് യാത്രയും പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളും നയപരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കാഞ്ചീപുരം ജില്ലയിലെ പറന്ദൂരിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ചെന്നൈയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പ്രദേശവാസികളുടെയും കർഷകരുടെയും രൂക്ഷമായ പ്രതി

ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളും നയപരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കാഞ്ചീപുരം ജില്ലയിലെ പറന്ദൂരിൽ നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന ചെന്നൈയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പൂർണമായും ഉപേക്ഷിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. പ്രദേശവാസികളുടെയും കർഷകരുടെയും രൂക്ഷമായ പ്രതിഷേധവും പരിസ്ഥിതി ആശങ്കകളും കണക്കിലെടുത്താണ് ഈ നിർണായക തിരുമാനം.
പറന്ദൂരിലെ വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശത്തെ ജനങ്ങൾ ദീർഘകാലമായി ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ കൃഷിഭൂമിയും വാസസ്ഥലങ്ങളും നഷ്ടപ്പെടുമെന്ന ഭീതിയിലായിരുന്ന ആയിരക്കണക്കിന് പ്രാദേശിക കർഷകർക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ ജനങ്ങളുടെ താല്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.
വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പുറമെ, സാധാരണക്കാർക്ക് ആശ്വാസമേകുന്ന ‘അന്നപൂർണ സൂപ്പർ 6’ (Annapoorna Super 6) പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അർഹരായ കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി (LPG) പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യും. വിലക്കയറ്റത്തിൽ വലയുന്ന സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് നിലവിലുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയണം’ (Vetri Payanam) കൂടുതൽ വിപുലീകരിക്കാനും തീരുമാനമായി. കൂടുതൽ ബസ് സർവീസുകളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരുന്നതോടെ സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാനാകും. സർക്കാരിന്റെ ഈ ജനക്ഷേമ നടപടികൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ലഭിക്കുന്നത്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
