അഞ്ച് ദിവസത്തെ സന്ദർശനത്തിനായി താലിബാന്‍ വാണിജ്യ മന്ത്രി ഇന്ത്യയില്‍
ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി താലിബാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മന്ത്രി ന്യൂഡൽഹിയിലെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നടത്തിയ ഇന്ത്യാ സന്ദർശനത്തിന് പിന്ന

ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യവുമായി താലിബാൻ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് മന്ത്രി ന്യൂഡൽഹിയിലെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നടത്തിയ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെയാണ് മറ്റൊരു മുതിർന്ന താലിബാൻ നേതാവ് കൂടി എത്തുന്നത്.
അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യത്തിൽ അസീസിയുടെ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. പാകിസ്താനുമായുള്ള അതിർത്തി തർക്കങ്ങളും ഏറ്റുമുട്ടലുകളും കാരണം വ്യാപാരം സ്തംഭിച്ചിരിക്കുകയാണ്. ഇത് അഫ്ഗാന്റെ പഴം, പച്ചക്കറി കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാകിസ്താനെ ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കാനാണ് താലിബാൻ ഭരണകൂടം ശ്രമിക്കുന്നത്. ഇന്ത്യയുമായി നേരിട്ടുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് അസീസി പ്രതീക്ഷിക്കുന്നു.
ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര സമിതി രൂപീകരിക്കുന്നതിനെക്കുറിച്ച് നേരത്തെ ധാരണയിലെത്തിയിരുന്നു. ധാതുക്കൾ, ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കുക എന്നതും അസീസിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ഈ സന്ദർശനത്തിൽ നടക്കും.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
