Skip to content
National

ആര്‍എസ്എസ് പോഷക സംഘടനയുടെ പരുപടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി മുത്തഖി

ഇന്ത്യാ സന്ദർശനത്തിനെത്തിയ മുതിർന്ന താലിബാൻ നേതാവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായ മൗലവി ആമിർ ഖാൻ മുത്തഖി ആർ.എസ്.എസുമായി ബന്ധമുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു. ആർ.എസ്.എസ്സിന് കീഴിലുള്ള വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ (VIF) ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്. ശനിയാഴ്ച ഉ

N

News Desk

Published on: 13 Oct 2025, 9:27 am

ആര്‍എസ്എസ് പോഷക സംഘടനയുടെ പരുപടിയില്‍ പങ്കെടുത്ത് താലിബാന്‍ വിദേശകാര്യ മന്ത്രി മുത്തഖി

ഇന്ത്യാ സന്ദർശനത്തിനെത്തിയ മുതിർന്ന താലിബാൻ നേതാവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായ മൗലവി ആമിർ ഖാൻ മുത്തഖി ആർ.എസ്.എസുമായി ബന്ധമുള്ള സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തു. ആർ.എസ്.എസ്സിന് കീഴിലുള്ള വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ (VIF) ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തഖി പങ്കെടുത്തത്.

ശനിയാഴ്ച ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള ദാറുൽ ഉലൂം ദയൂബന്ത് സന്ദർശിക്കുന്നതിന് മുന്നോടിയായാണ് വിവേകാനന്ദ ഫൗണ്ടേഷൻ മുത്തഖിക്ക് സ്വീകരണം ഒരുക്കിയത്. വി.ഐ.എഫ് അദ്ദേഹത്തെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു.

ആർ.എസ്.എസ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട അതിഥികളുമായി മുത്തഖി സംവദിച്ചു. ഇന്ത്യയുമായുള്ള തൻ്റെ രാജ്യത്തിൻ്റെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സാമ്പത്തികം, സംസ്കാരം, ചരിത്രം, നാഗരികത എന്നിവ സംബന്ധിച്ച വിഷയങ്ങളെക്കുറിച്ച് മുത്തഖി സംസാരിച്ചതായി പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഫൗണ്ടേഷൻ അറിയിച്ചു. രവീന്ദ്രനാഥ് ടാഗോറിൻ്റെ ‘കാബൂളിവാല’യെക്കുറിച്ചുള്ള മുത്തഖിയുടെ പരാമർശവും വി.ഐ.എഫ് എടുത്തുപറഞ്ഞു.

എന്താണ് വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ (VIF)?

  • 1970-കളിൽ പ്രമുഖ ആർ.എസ്.എസ്. നേതാവായിരുന്ന ഏക്‌നാഥ് റാനാഡെ സ്ഥാപിച്ച വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തിലാണ് 2009-ൽ വിവേകാനന്ദ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ സ്ഥാപിക്കപ്പെട്ടത്.
  • നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ആണ് വി.ഐ.എഫിൻ്റെ സ്ഥാപക മേധാവി.
  • വിവേകാനന്ദ കേന്ദ്ര രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർ.എസ്.എസ്) കുടുംബത്തിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

Related Stories