ഇന്ത്യ-താലിബാൻ നയതന്ത്ര ബന്ധം ശക്തമാകുന്നു; ഡൽഹിയിൽ സ്ഥിരം പ്രതിനിധി ചുമതലയേൽക്കും
ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ തങ്ങളുടെ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായാണ് ഇന്ത്യയിൽ ഒരു സ്ഥിരം പ്രതിനിധി എത്തുന്നത്. ത

ഇന്ത്യയും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു. ഇതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ താലിബാൻ തങ്ങളുടെ സ്ഥിരം നയതന്ത്ര പ്രതിനിധിയെ നിയമിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ആദ്യമായാണ് ഇന്ത്യയിൽ ഒരു സ്ഥിരം പ്രതിനിധി എത്തുന്നത്.
താലിബാൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുഫ്തി നൂർ അഹമ്മദ് നൂർ ഇതിനോടകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഫ്ഗാൻ എംബസിയിൽ ഇത്തരമൊരു സുപ്രധാന നിയമനം നടക്കുന്നത്.
താലിബാൻ പ്രതിനിധി എത്തുന്നുണ്ടെങ്കിലും എംബസിയിൽ നിലവിലുള്ള അഫ്ഗാൻ പതാക തന്നെ നിലനിർത്താനാണ് തീരുമാനം. കൂടാതെ പഴയ ജീവനക്കാർ തന്നെ എംബസിയിൽ തുടരും. 2020-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മറ്റ് രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ എംബസി പ്രവർത്തനം ഭാഗികമായി നിലച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിലും മേഖലയിലെ സുരക്ഷാ കാര്യങ്ങളിലും ഇന്ത്യയും താലിബാനും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിവരികയായിരുന്നു. പുതിയ പ്രതിനിധിയുടെ നിയമനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാകുമെന്നും നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക് ഉയരുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
