സ്വാമി ചൈതന്യാനന്ദക്കെതിരെ പീഡനപരാതിയുമായി വിദ്യാർഥിനികൾ
വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡൽഹിയിലെ സ്വകാര്യ ബിസിനസ് കോളേജ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (ഡോ. പാർഥസാരഥി) പോലീസ് കേസെടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികളെ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്താണ് ഇയാൾ ചൂഷണം ചെയ്തതെന്നാണ് ആരോപണം. ഡൽഹി വസന്ത്കുഞ്ചിലുള്ള

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡൽഹിയിലെ സ്വകാര്യ ബിസിനസ് കോളേജ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ (ഡോ. പാർഥസാരഥി) പോലീസ് കേസെടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികളെ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്താണ് ഇയാൾ ചൂഷണം ചെയ്തതെന്നാണ് ആരോപണം. ഡൽഹി വസന്ത്കുഞ്ചിലുള്ള ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ് മേധാവിയാണ് ഇദ്ദേഹം. വിദ്യാർഥിനികളുടെ പരാതിക്ക് പിന്നാലെ, ശൃംഗേരി മഠം അഡ്മിനിസ്ട്രേറ്റർ പി.എ. മുരളിയാണ് ഓഗസ്റ്റ് നാലിന് ഡൽഹി പോലീസിൽ പരാതി നൽകിയത്.
പോലീസ് മൊഴിയെടുത്ത 32 വിദ്യാർഥികളിൽ 17 പേരും ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കുവേണ്ടി കോളജിലെ ചില ജീവനക്കാരും വാർഡൻമാരും വിദ്യാർഥിനികളിൽ സമ്മർദം ചെലുത്തിയിരുന്നതായും മൊഴികളിൽ പറയുന്നു. വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈതന്യാനന്ദക്കെതിരെ ലൈംഗിക പീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ഗോയൽ അറിയിച്ചു. കേസിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
