ഇന്ദോര്‍ വീണ്ടും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം; സൂറത്തിന് രണ്ടാം സ്ഥാനം
ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെ ശുചിത്വം വിലയിരുത്തുന്ന സ്വച്ഛ് ഭാരത് സര്‍വേക്ഷന്‍ 2024-25-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഇന്ദോര്‍ തുടര്‍ച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയിലെ നവി മുംബൈ മൂ

ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെ ശുചിത്വം വിലയിരുത്തുന്ന സ്വച്ഛ് ഭാരത് സര്‍വേക്ഷന്‍ 2024-25-ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഇന്ദോര്‍ തുടര്‍ച്ചയായ എട്ടാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനവും മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ അഹമ്മദാബാദ് ഒന്നാമതെത്തി. ഗുജറാത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാങ്വി പറഞ്ഞു.
2016-ല്‍ 73 നഗരങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച സ്വച്ഛ് സര്‍വേക്ഷനില്‍ ഇന്ന് 4500-ലധികം നഗരങ്ങള്‍ പങ്കാളികളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുചിത്വ സര്‍വേകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
