Skip to content
National

37 വർഷം മുമ്പ് പിരിച്ചുവിട്ട ടിടിഇയ്ക്ക് അനുകൂല വിധി; ആനുകൂല്യങ്ങൾ അവകാശികൾക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കൈക്കൂലി വാങ്ങിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി 37 വർഷം മുമ്പ് റെയിൽവേ പിരിച്ചുവിട്ട ടിക്കറ്റ് പരിശോധകനെ (TTE) തിരിച്ചെടുക്കാന് ഉത്തരവിട്ട് സുപ്രീം കോടതി . വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിടയിൽ മരണപ്പെട്ട ടിടിഇയുടെ അർഹമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന്റെ നിയമപരമായ അവകാശികൾക്ക് മൂന്

N

News Desk

Published on: 29 Oct 2025, 12:00 pm

37 വർഷം മുമ്പ് പിരിച്ചുവിട്ട ടിടിഇയ്ക്ക് അനുകൂല വിധി; ആനുകൂല്യങ്ങൾ അവകാശികൾക്ക് നൽകാൻ സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: കൈക്കൂലി വാങ്ങിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി 37 വർഷം മുമ്പ് റെയിൽവേ പിരിച്ചുവിട്ട ടിക്കറ്റ് പരിശോധകനെ (TTE) തിരിച്ചെടുക്കാന് ഉത്തരവിട്ട് സുപ്രീം കോടതി . വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിടയിൽ മരണപ്പെട്ട ടിടിഇയുടെ അർഹമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അദ്ദേഹത്തിന്റെ നിയമപരമായ അവകാശികൾക്ക് മൂന്ന് മാസത്തിനകം നൽകാനാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

1988-ൽ ദാദർ നാഗ്പൂർ എക്സ്പ്രസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ടിടിഇ ആയിരുന്ന വി.എം. സൗദാഗർ പിടിക്കപ്പെട്ടത്. യാത്രക്കാരിൽ നിന്ന് കൈക്കൂലി വാങ്ങി, വ്യാജ ഡ്യൂട്ടി പാസുകൾ ഉണ്ടാക്കി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ഇതിന്റെ തുടർച്ചയായി 1996-ൽ റെയിൽവേ സൗദാഗറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ, 2002-ൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഈ നടപടി റദ്ദാക്കുകയായിരുന്നു.

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഈ ഉത്തരവിനെതിരെ റെയിൽവേ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. റെയിൽവേയുടെ അപ്പീൽ പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്, ട്രിബ്യൂണലിന്റെ ഉത്തരവ് റദ്ദാക്കി. തുടർന്ന് ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്ത് ടിടിഇ 2019-ൽ സുപ്രീം കോടതിയെ സമീപിച്ചു.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ടിടിഇയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ടിടിഇക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകളില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചത്. 37 വർഷം മുമ്പ് സർവീസ് നഷ്ടപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ നിയമപരമായ അവകാശങ്ങൾ മരണശേഷവും ഉറപ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

Related Stories