15 കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ബാലാവകാശ കമ്മീഷന്റെ അപ്പീല്‍ തള്ളി സുപ്രീംകോടതി
പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു. പ്രായപൂര്‍ത്തിയാവാതെ വിവാഹ

പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വ്യക്തിനിയമപ്രകാരം വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന് നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞു.
പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിക്കുന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ബാലാവകാശ കമ്മീഷന് എന്താണ് കാര്യമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു. 18 വയസ്സ് തികയാത്ത പെണ്‍കുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാകില്ലെന്നിരിക്കെ, വ്യക്തിനിയമത്തിന്റെ പിന്‍ബലത്തില്‍ മാത്രം അത് സാധിക്കുമോ എന്ന നിയമപ്രശ്നമെങ്കിലും പരിഗണിക്കണമെന്ന കമ്മീഷന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതികള്‍ പറഞ്ഞത്
മുസ്ലിം വ്യക്തി നിയമപ്രകാരം, ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം ജീവിക്കാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ലെന്ന് പഞ്ചാബ്-ഹരിയാണ, ഡല്‍ഹി ഹൈക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു. വീട്ടുകാരില്‍ നിന്ന് സംരക്ഷണം തേടിയെത്തിയ 16-കാരിയുടെയും 21-കാരന്റെയും കേസിലായിരുന്നു വിധി.
സര് ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന ആധികാരിക ഗ്രന്ഥത്തിലെ 195-ാം അനുച്ഛേദം പ്രകാരം, പ്രത്യുത്പാദനശേഷി കൈവരുന്നതോടെ വിവാഹിതരാകാം എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് തെളിയിക്കാനായില്ലെങ്കില്‍ 15 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും.
അതേസമയം, ബലാത്സംഗമാണ് നടന്നതെങ്കില്‍, മുസ്ലിം വ്യക്തിനിയമപ്രകാരം ‘പ്രായപൂര്‍ത്തിയായി’ എന്നത് പോക്സോ നിയമപ്രകാരമുള്ള കുറ്റം ഒഴിവാക്കാനുള്ള കാരണമാകില്ലെന്ന് മറ്റൊരു കേസില്‍ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
