തമിഴ്‌നാട്ടിൽ ഹിന്ദി നിരോധിക്കാൻ സ്റ്റാലിൻ സർക്കാർ; നിയമനിർമ്മാണം പരിഗണനയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്താൻ എം.കെ. സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദിയിലുള്ള ഹോർഡിംഗുകൾ, ഹിന്ദി സിനിമകൾ, ഗാനങ്ങൾ എന്നിവയുൾപ്പെടെ നിരോധിക്കുന്ന തരത്തിലുള്ള നീക്കത്തിനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.

ചെന്നൈ: തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്താൻ എം.കെ. സ്റ്റാലിൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഹിന്ദിയിലുള്ള ഹോർഡിംഗുകൾ, ഹിന്ദി സിനിമകൾ, ഗാനങ്ങൾ എന്നിവയുൾപ്പെടെ നിരോധിക്കുന്ന തരത്തിലുള്ള നീക്കത്തിനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായിരിക്കും മുഖ്യമന്ത്രി ബിൽ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. സർക്കാർ നീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സുപ്രധാന യോഗം നടന്നതായും റിപ്പോർട്ടുകളുണ്ട്.
ഭരണഘടനാപരമായ ആശങ്കകളും ഡിഎംകെ നിലപാടും
ഇത്തരമൊരു നിയമനിർമ്മാണം ഭരണഘടനാ വിരുദ്ധമാവുമോ എന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിലുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇത്തരമൊരു നിയമനിർമ്മാണം പരിഗണനയിലുണ്ടെന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. എളങ്കോവൻ സൂചന നൽകി.
“ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ചെറുക്കും,” എന്നായിരുന്നു എളങ്കോവന്റെ പ്രതികരണം.
ത്രിഭാഷാ ഫോർമുലയിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ശ്രമിക്കുന്നതെന്നാണ് ഡിഎംകെയുടെ പ്രധാന വാദം. അടുത്തിടെ തമിഴരുടെ മേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുത് എന്നും തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ബിൽ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നത്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
