സ്കൂൾ വാട്ടർ ടാങ്കിൽ വിഷം കലർത്തി; ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാൻ ശ്രമിച്ച ശ്രീരാമസേന പ്രവർത്തകർ പിടിയിൽ
മുസ്ലീം സമുദായത്തിൽപ്പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്ന് മാറ്റുന്നതിനായി വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിലായി. കർണാടകയിലെ ബെലഗാവി ജില്ലയിലെ ഹുളികട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. മുസ്ലീമായ പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക്കിനെ സ്ഥലം മാറ്

മുസ്ലീം സമുദായത്തിൽപ്പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്ന് മാറ്റുന്നതിനായി വാട്ടർ ടാങ്കിൽ വിഷം കലർത്തിയ സംഭവത്തിൽ ശ്രീരാമസേന നേതാവടക്കം മൂന്നുപേർ അറസ്റ്റിലായി. കർണാടകയിലെ ബെലഗാവി ജില്ലയിലെ ഹുളികട്ടി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. മുസ്ലീമായ പ്രധാനാധ്യാപകൻ സുലൈമാൻ ഗുരൈനായിക്കിനെ സ്ഥലം മാറ്റുന്നതിനായി അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി സ്കൂളിലെ വാട്ടർ ടാങ്കിൽ വിഷം കലർത്തുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 14-നാണ് സംഭവം നടന്നത്. വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് 12 വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമായിരുന്നില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാർത്ഥികൾ ആശുപത്രി വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ, കൃഷ്ണ മദാർ, നാഗന ഗൗഡ പാട്ടീൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പാക്കറ്റ് ചിപ്സും ചോക്ലേറ്റും 500 രൂപയും നൽകിയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപയോഗിച്ച് പ്രതികൾ ഈ ഹീനകൃത്യം നടപ്പാക്കിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. വിദ്വേഷവും വർഗീയതയും പടർത്താനുള്ള ശ്രമമാണ് പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അതിനെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 13 വർഷമായി ഈ സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുകയാണ് സുലൈമാൻ ഗുരൈനായിക്ക്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
