National
മോദി കാലത്ത് കശ്മീരിൽ ഞെട്ടിക്കുന്ന ഭീകരാക്രമണങ്ങൾ
മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കശ്മീർ മേഖലയിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളെ മുന്‍നിര്‍ത്തി കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ചകളെ പ്രശ്നവത്കരിച്ചുകൊണ്ട്പ ഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജയരാജന്‍ സി.എന്‍ എഴുതിയ പോസ്റ്റ് പോസ്റ്റിന്‍റെ പൂര്‍ണരൂപം:- കാശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊ

മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കശ്മീർ മേഖലയിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങളെ മുന്‍നിര്‍ത്തി കേന്ദ്രത്തിന്‍റെ സുരക്ഷാ വീഴ്ചകളെ പ്രശ്നവത്കരിച്ചുകൊണ്ട്പ ഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജയരാജന്‍ സി.എന്‍ എഴുതിയ പോസ്റ്റ്
പോസ്റ്റിന്‍റെ പൂര്‍ണരൂപം:-
കാശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊല ഞെട്ടിക്കുന്നതാണ്…
ഇതെഴുതുന്ന സമയത്ത് 28 പേർ കൊല്ലപ്പെട്ടു കഴിഞ്ഞ കണക്കാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ കാണുന്നത്…
സാധാരണ മനുഷ്യരായ വിനോദ സഞ്ചാരികളെ ഒരു ദാക്ഷിണ്യവുമില്ലാതെ അരും കൊല നടത്തിയ ഭീരുക്കൾ കടുത്ത ശിക്ഷ അർഹിക്കുന്നവരാണ്…
കേന്ദ്രസർക്കാർ ഇനി എന്താണ് ചെയ്യാൻ പോകുന്നത് എന്നാണറിയേണ്ടത്…
പുൽവാമ പോലെ ഇതൊക്കെ വോട്ടാക്കി വീണ്ടും അധികാരം പിടിക്കാൻ വേണ്ടി കണ്ണീർ നാടകം കളിച്ചതു കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ ജീവിത സുുരക്ഷിതമാവില്ല എന്നത് വ്യക്തമാണ്. പുൽവാമ സർക്കാരിന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച്ചയാണെന്നിരിക്കെ ഇക്കാര്യത്തിൽ ഉണ്ടായ ശ്രദ്ധക്കുറവ് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്….
മാവോയിസ്റ്റുകളുടെ അന്ത്യം കുറിക്കാൻ നടക്കുന്ന ആഭ്യന്ത്ര മന്ത്രി അമിത്ഷായ്ക്ക് ഈ പാവങ്ങളുടെ മരണം സ്വന്തം കഴിവുകേടായി കാണാൻ ഇടവരുത്തുമെന്ന് കരുതുന്നില്ല…
മോദി അധികാരത്തിൽ വന്നതിന് ശേഷം കാശ്മീർ മേഖലയിൽ നടന്ന പ്രധാന ഭീകര ആക്രമണങ്ങൾ താഴെ കൊടുക്കുന്നു:
2014: ഉറി ആക്രമണം (ഡിസംബർ 5)….. ഇതിൽ 11 പേർ കൊല്ലപ്പെട്ടു…
2016: പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമണം (ജനുവരി 2-5) … ഏഴു പേർ കൊല്ലപ്പെട്ടു..
2016: ഉറി ആക്രമണം (സെപ്റ്റംബർ 18) — 19 പേർ കൊല്ലപ്പെട്ടു..
2017: അമർനാഥ് തീർഥാടക ആക്രമണം (ജൂലൈ 10) …. 7 പേർ കൊല്ലപ്പെട്ടു.
2019: പുൽവാമ ആക്രമണം (ഫെബ്രുവരി 14) — 40 പേർ കൊല്ലപ്പെട്ടു..
2024: റിയാസി തീർഥാടക ആക്രമണം (ജൂൺ 9) — 10 പേർ കൊല്ലപ്പെട്ടു…
2025: പഹൽഗാം ആക്രമണം (ഏപ്രിൽ 22) —ചൂരുങ്ങിയത് 28 മരണം..
ഇതൊക്കെ ചെയ്തു കൂട്ടുന്ന ഭീകര പ്രസ്ഥാനങ്ങൾ വാസ്തവത്തിൽ ഫാസിസ്റ്റ് സർക്കാരിനെ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടുത്തിക്കൊടുക്കുക കൂടി ചെയ്യുകയാണ്…
എന്തായാലും ഇന്ത്യൻ സർക്കാർ ഇന്ത്യയിലെ ജനങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കാൻ ബാദ്ധ്യതയുള്ളവരാണ്… അവരത് ചെയ്യണം…
പോസ്റ്റിന്‍റെ ലിങ്ക്:-
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്‍റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
