രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഗൗരവമായി കണക്കിലെടുക്കണം പിന്തുണച്ച് ശശി തരൂർ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വൻ ക്രമക്കേടുകൾ നടന്നതായുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്ന രാഹുലിന്റെ ആരോപ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വൻ ക്രമക്കേടുകൾ നടന്നതായുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. തിരഞ്ഞെടുപ്പ് ക്രമക്കേടിനായി ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോചന നടത്തിയെന്ന രാഹുലിന്റെ ആരോപണങ്ങൾ ഗൗരവതരമാണെന്ന് തരൂർ വ്യക്തമാക്കി.
വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണക്കുകൾ നിരത്തിയാണ് രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ്, രാഹുലിന്റെ പ്രസ്താവനയെ എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും ഗൗരവമായി കാണണമെന്ന് ശശി തരൂർ തൻ്റെ ‘എക്സ്’ അക്കൗണ്ടിൽ കുറിച്ചത്.
“കഴിവില്ലായ്മയോ, അശ്രദ്ധയോ, കരുതിക്കൂട്ടിയുള്ള ഇടപെടലോ മൂലം ഇന്ത്യയുടെ ജനാധിപത്യത്തിൻ്റെ വിശ്വാസ്യത തകർക്കാൻ ആരെയും അനുവദിക്കരുത്,” തരൂർ തൻ്റെ പോസ്റ്റിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും അനുകൂലിച്ച് സംസാരിച്ചതിലൂടെ പാർട്ടിയിൽ വിമർശനങ്ങൾ നേരിട്ടിരുന്ന തരൂരിന്റെ ഈ പുതിയ നിലപാട് രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. ഇത് അദ്ദേഹത്തോടുള്ള പാർട്ടിയുടെ നീരസം കുറയ്ക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
