‘ജെന്‍ സീ’ യിൽ കൂടുതൽ ഇതര സമുദായക്കാർ, ജനസംഖ്യാ നിയന്ത്രണ ക്യാമ്പുമായി ആർഎസ്എസ് വനിതാ വിഭാഗം
രാജ്യത്തെ പുതിയ തലമുറയിലെ (Gen Z) ജനസംഖ്യാപരമായ മാറ്റങ്ങളിലും ഇതര സമുദായക്കാരുടെ ജനസംഖ്യാ വർധനവിലും ആശങ്ക രേഖപ്പെടുത്തി, രാജ്യവ്യാപകമായി ജനസംഖ്യാ നിയന്ത്രണ ബോധവൽക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങി ആർ.എസ്.എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി. എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത ദ

രാജ്യത്തെ പുതിയ തലമുറയിലെ (Gen Z) ജനസംഖ്യാപരമായ മാറ്റങ്ങളിലും ഇതര സമുദായക്കാരുടെ ജനസംഖ്യാ വർധനവിലും ആശങ്ക രേഖപ്പെടുത്തി, രാജ്യവ്യാപകമായി ജനസംഖ്യാ നിയന്ത്രണ ബോധവൽക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങി ആർ.എസ്.എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി. എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത ദേശീയ ജനസംഖ്യാ നയം രൂപീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സമാൽക്കയിൽ സമിതി അധ്യക്ഷ വി. ശാന്തകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.
ജനസംഖ്യ എന്നത് വെറുമൊരു സ്ഥിതിവിവരക്കണക്കല്ലെന്നും മറിച്ചു രാജ്യത്തിന്റെ ഭാവിയെയും നിലനിൽപ്പിനെയും നിർണ്ണയിക്കുന്ന പ്രധാന ഘടകമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. പതിറ്റാണ്ടുകളായുള്ള ജനസംഖ്യാ നിയന്ത്രണ നടപടികൾ കാരണം ഇന്ത്യയിലെ മൊത്തത്തിലുള്ള വളർച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ വർധിച്ചുവരികയാണെന്ന് സമിതി വിലയിരുത്തി.
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ കണക്കുകൾ ഉദ്ധരിച്ചാണ് സംഘടന ഈ മുന്നറിയിപ്പ് നൽകുന്നത്. 1951-ൽ 84.68% ആയിരുന്ന ഹിന്ദു ജനസംഖ്യാ വിഹിതം 2015 ആയപ്പോഴേക്കും 78.06% ആയി കുറഞ്ഞുവെന്നും, അതേസമയം മുസ്ലിം ജനസംഖ്യ 9.84%-ൽ നിന്ന് 14.09% ആയി ഉയർന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു. പുതിയ തലമുറയിലെ ഈ ജനസംഖ്യാ മാറ്റങ്ങൾ രാജ്യത്തിന്റെ സംസ്കാരത്തിനും ഐഡന്റിറ്റിക്കും വെല്ലുവിളിയാണെന്ന് സമിതി അഭിപ്രായപ്പെട്ടു.
അനധികൃത കുടിയേറ്റം, മതപരിവർത്തനം എന്നിവ തടയാൻ കർശന നിയമങ്ങൾ നിർമ്മിക്കണമെന്നും, അതിർത്തി സുരക്ഷ ശക്തമാക്കി അനധികൃതമായി തങ്ങുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തണമെന്നും പ്രമേയത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനൊപ്പം, എല്ലാ വിഭാഗങ്ങൾക്കിടയിലും വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കാൻ സമൂഹത്തെ സജ്ജമാക്കുന്ന ക്യാമ്പുകൾ ശക്തമാക്കാനും രാഷ്ട്ര സേവികാ സമിതി തീരുമാനിച്ചു.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
