Skip to content
National

‘വോട്ടു മോഷണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷനും പങ്കാളി, തന്റെ പക്കലുള്ള ‘അണുബോംബ് ‘ പൊട്ടിത്തെറിച്ചാൽ ഒളിക്കാൻ ഇടമുണ്ടാകില്ല’ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്ത്. വോട്ടർമാരുടെ വിവരങ്ങൾ തിരുത്താനും വോട്ടുകൾ മോഷ്ടിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പക്കൽ ഈ ക്രമക്കേടുകൾക്ക് “

N

News Desk

Published on: 1 Aug 2025, 5:50 pm

‘വോട്ടു മോഷണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷനും പങ്കാളി, തന്റെ പക്കലുള്ള ‘അണുബോംബ് ‘ പൊട്ടിത്തെറിച്ചാൽ ഒളിക്കാൻ ഇടമുണ്ടാകില്ല’  തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്ത്. വോട്ടർമാരുടെ വിവരങ്ങൾ തിരുത്താനും വോട്ടുകൾ മോഷ്ടിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ പക്കൽ ഈ ക്രമക്കേടുകൾക്ക് “തുറന്നതും വ്യക്തവുമായ” തെളിവുകളുണ്ടെന്നും, അത് ഒരു “അണുബോംബ്” പോലെയായിരിക്കുമെന്നും പൊട്ടിത്തെറിച്ചാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഒളിക്കാൻ ഇടമുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ആറു മാസമായി കോൺഗ്രസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചതെന്നും, ഇത് രാജ്യത്തിനെതിരായ പ്രവർത്തിയാണെന്നും രാജ്യദ്രോഹത്തിന് തുല്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സംശയങ്ങൾ ഉണ്ടായിരുന്നു എന്നും ഇത് മഹാരാഷ്ട്രയിൽ ശക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. ഇത് “അടിസ്ഥാനരഹിതമായ” പ്രസ്താവനകളാണെന്ന് കമ്മീഷൻ പ്രതികരിച്ചു. ദിവസേന ഉണ്ടാകുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അവഗണിക്കണമെന്നും നിഷ്പക്ഷമായും സുതാര്യമായും പ്രവർത്തിക്കണമെന്നും കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് സമീപിക്കാമെന്നും, ചട്ടങ്ങൾക്കനുസരിച്ച് എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

Related Stories