Skip to content
National

വോട്ട് കൊള്ള: തെളിവുകള്‍ നിരത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി വീണ്ടും

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ‘വോട്ടുകൊള്ളക്കാരെ’ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 100 ശതമാനം തെളിവുകള്‍ നല്‍കിയി

N

News Desk

Published on: 18 Sept 2025, 12:17 pm

വോട്ട് കൊള്ള: തെളിവുകള്‍ നിരത്തി, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി വീണ്ടും

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ‘വോട്ടുകൊള്ളക്കാരെ’ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

100 ശതമാനം തെളിവുകള്‍ നല്‍കിയിട്ടും കമ്മീഷന്‍ നിസ്സംഗത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വ്യാജ അപേക്ഷകള്‍ വഴി 6018 വോട്ടുകള്‍ നീക്കം ചെയ്തതിന്റെ വിശദാംശങ്ങളും രാഹുല്‍ വെളിപ്പെടുത്തി. ഇതിനായി ഒരു പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചെന്നും, അപേക്ഷ സമര്‍പ്പിച്ചവര്‍ എന്ന് പറയുന്നവര്‍ പലരും ഇത് അറിഞ്ഞിട്ടില്ലെന്നും വ്യാജ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് അപേക്ഷകള്‍ നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക സി.ഐ.ഡി 18 മാസത്തിനിടെ 18 തവണ കത്തയച്ചിട്ടും കമ്മീഷന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും രാഹുല്‍ ആരോപിച്ചു.

പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്ന ന്യൂനപക്ഷങ്ങളേയും ദളിതരെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് വോട്ടര്‍പട്ടികയില്‍ വ്യാപകമായ അട്ടിമറി നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രജൗരയില്‍ 6850 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തതും ഇതേ രീതിയിലുള്ള തട്ടിപ്പുകളിലൂടെയാണെന്നും, ഹരിയാനയിലും യു.പിയിലും സമാനമായ സംഭവങ്ങള്‍ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍ ഒരു ആഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന് വിവരങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories