‘യുവാക്കളെ ജയിലിലടക്കുന്നത് ഭീരുത്വം; ജന്തർമന്തർ ജനങ്ങൾക്കുള്ളതാണ്, അത് തിരിച്ചുപിടിക്കും’; സിജെപി നേതാക്കൾക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി
സിജെപി നേതാക്കളെ ജയിലിലാക്കിയ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും, യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർമന്തറിൽ സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്

സിജെപി നേതാക്കളെ ജയിലിലാക്കിയ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സമാധാനപരമായി ദേശീയപതാക വീശുന്നത് കുറ്റമല്ലെന്നും, യുവാക്കളെ തടവിലാക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർമന്തറിൽ സമരം ചെയ്ത സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജന്തർമന്തറിൽ സമാധാനപരമായി സമരം ചെയ്തുകൊണ്ട് ത്രിവർണ്ണ പതാക വീശുന്നത് കുറ്റമല്ലെന്നും, അതിനായി യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വപരമായ പ്രവൃത്തിയായാണെന്നും രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്ത്യയിലെ എല്ലാ പ്രതിഷേധങ്ങളും ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, ഇൻഡ്യ മുന്നണി എന്നിവരുടെയെല്ലാം പതാകകൾ വ്യത്യാസമാണെങ്കിലും ലക്ഷ്യം ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ ആവശ്യപ്പെടുന്ന പൗരന്മാരുടെ ഒരേ ഒരു സമരമാണിത്. ജന്തർമന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും, ഞങ്ങൾ അത് തിരിച്ചുപിടിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്തറിലെ ബാരിക്കേഡുകൾ ചാടിക്കടന്ന് പതാക ഉയർത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ സിജെപി നേതാക്കള്‍ കസ്റ്റഡിയിലായത്. സമരങ്ങൾക്കായി നിശ്ചയിച്ചിരുന്ന ജന്തർമന്തർ പ്രദേശം അടുത്തിടെ ഔദ്യോഗിക പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിജെപി നേതാക്കള്‍ ജന്തര്‍ മന്തറിലെത്തുന്നതും പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
