ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക; ജന്തർമന്തിറിൽ ‘പാറ്റ’കളുടെ കനത്ത പ്രതിഷേധം
ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ ശക്തമായ പ്രതിഷേധം. ഡൽഹിയിലെ ജന്തർമന്തിറിൽ

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകളുടെയും ചോദ്യപേപ്പർ ചോർച്ചയുടെയും ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്കറോച്ച് ജനത പാർട്ടി (CJP) ഡൽഹിയിൽ ശക്തമായ പ്രതിഷേധം. ഡൽഹിയിലെ ജന്തർമന്തിറിൽ നടക്കുന്ന സമരത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികളും വിവിധ സംഘടനകളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്.
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ മാനസിക വിഷമത്താൽ ജീവനൊടുക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പരീക്ഷാ രീതികളിൽ സമഗ്രമായ പരിഷ്കരണം കൊണ്ടുവരണമെന്നും സിജെപി ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ ചിത്രങ്ങൾ പതിച്ച ബോർഡുകളും ദേശീയ പതാകകളും ഏന്തിയാണ് പ്രതിഷേധക്കാർ സമരവേദിയിലെത്തിയത്. നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് ഡൽഹിയിൽ വിദ്യാർത്ഥി സമൂഹത്തിന്റെ നേതൃത്വത്തിൽ ഈ രണ്ടാം ഘട്ട പ്രതിഷേധം അരങ്ങേറിയത്. നാളത്തെ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) വീഴ്ചകൾക്കെതിരെ ശബ്ദമുയർത്താൻ സമരമുഖത്തെത്തിയിരുന്നു.
ഹാൾടിക്കറ്റ് വിതരണത്തിൽ വരെ ഗുരുതരമായ അപാകതകളാണ് സംഭവിച്ചിട്ടുള്ളതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചു. നാഗ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ വിദേശത്തുള്ള അബുദാബിയാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചതെന്നും, പിന്നീട് എൻടിഎ അധികൃതരുമായി ബന്ധപ്പെട്ട ശേഷമാണ് ഇത് തിരുത്താൻ കഴിഞ്ഞതെന്നും വിദ്യാർത്ഥികൾ സമരവേദിയിൽ വെളിപ്പെടുത്തി. കനത്ത പോലീസ് സുരക്ഷാവലയത്തിലായിരുന്നു ജന്തർമന്തിറിലെ പ്രതിഷേധം. കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് എല്ലാവരെയും സമരസ്ഥലത്തേക്ക് പോലീസ് കടത്തിവിട്ടത്.
വൈകുന്നേരം 4 മണി വരെയാണ് പോലീസ് സമരത്തിന് ഔദ്യോഗികമായി അനുമതി നൽകിയിരുന്നതെങ്കിലും, അനുമതി മറികടന്നും ജന്തർമന്തറിലെ സമരം രാവിലെ വരെ തുടരാനാണ് പാർട്ടിയുടെ തീരുമാനം. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കേ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. ഡൽഹിയിലുള്ള മുഴുവൻ ആളുകളോടും വൈകുന്നേരം 6 മണിയോടെ സമരവേദിയിലെത്തി പ്രതിഷേധത്തിൽ പങ്കാളികളാകാൻ പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
