Skip to content
National

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണ് അത് തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ട്- മോഹൻ ഭാഗവത്

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരികെ രാജ്യത്തോട് കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയെ ഒരു വീടായാണ് അദ്ദേഹം ഉപമിച്ചത്. “ഇന്ത്യ ഒരു വീടാണ

N

News Desk

Published on: 6 Oct 2025, 6:55 pm

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണ് അത് തിരികെ ഇന്ത്യയിലേക്ക് ചേർക്കേണ്ടതുണ്ട്- മോഹൻ ഭാഗവത്

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് തിരികെ രാജ്യത്തോട് കൂട്ടിച്ചേർക്കേണ്ടതുണ്ടെന്നും ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ സത്‌നയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയെ ഒരു വീടായാണ് അദ്ദേഹം ഉപമിച്ചത്. “ഇന്ത്യ ഒരു വീടാണ്. എന്നാൽ, ആരോ നമ്മുടെ വീട്ടിലെ ഒരു മുറി കൈവശപ്പെടുത്തിയിരിക്കുന്നു. എൻ്റെ മേശയും കസേരയും വസ്ത്രങ്ങളും എല്ലാം സൂക്ഷിച്ചിരുന്ന മുറിയാണത്. ചില അപരിചിതർ ആ മുറിയിൽ കയറിയിരിക്കുന്നു. വൈകാതെ എനിക്കത് തിരിച്ചെടുക്കണം,” മോഹൻ ഭാഗവത് പറഞ്ഞു.

പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിൽ തന്നെ തുടർന്ന സിന്ധി സമൂഹത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഇവിടെ ധാരാളം സിന്ധി സഹോദരങ്ങൾ ഉണ്ട്. അവർ പാകിസ്ഥാനിലേക്കല്ല പോയത്, അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്. സാഹചര്യം ഞങ്ങളെ ആ വീട്ടിൽ നിന്ന് ഇവിടേക്ക് അയച്ചതാണ്. കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല. സാഹചര്യങ്ങളാണ് നമ്മളെ ഇന്നത്തെ ഇന്ത്യയിലേക്ക് എത്തിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories