Skip to content
National

നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്നിൽ പാക് ഗൂഢാലോചനയെന്ന് യു.പി മന്ത്രി

ലഖ്നൗ: നോയിഡയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികൾ നടത്തിയ സമരം അക്രമാസക്തമായതിന് പിന്നിൽ പാകിസ്താന്റെ ഗൂഢാലോചനയുണ്ടെന്ന് യു.പി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ. സമരം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു. മുസാഫർനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പ

N

News Desk

Published on: 15 Apr 2026, 7:58 pm

നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്നിൽ പാക് ഗൂഢാലോചനയെന്ന് യു.പി  മന്ത്രി

ലഖ്നൗ: നോയിഡയിൽ ശമ്പള വർധനവ് ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികൾ നടത്തിയ സമരം അക്രമാസക്തമായതിന് പിന്നിൽ പാകിസ്താന്റെ ഗൂഢാലോചനയുണ്ടെന്ന് യു.പി തൊഴിൽ മന്ത്രി അനിൽ രാജ്ഭർ. സമരം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു.

മുസാഫർനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താനും സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനും രാജ്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കമാണിതെന്ന് മന്ത്രി അവകാശപ്പെട്ടു. തെറ്റായ വിവരങ്ങളിലും പ്രകോപനങ്ങളിലും തൊഴിലാളികൾ വീഴരുതെന്നും ഏത് പരാതികളും കേൾക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയൽസംസ്ഥാനമായ ഹരിയാനയുടെ മാതൃകയിൽ വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 40,000-ത്തോളം തൊഴിലാളികളാണ് തിങ്കളാഴ്ച തെരുവിലിറങ്ങിയത്. നഗരത്തിലെ എൺപതോളം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധം പോലീസുമായുള്ള ഏറ്റുമുട്ടലിലേക്കും കല്ലേറിലേക്കും വാഹനങ്ങൾക്കും വസ്തുവകകൾക്കും തീയിടുന്നതിലേക്കും വഴിമാറുകയായിരുന്നു.

അക്രമസംഭവങ്ങൾക്കും പൊതുമുതൽ നശിപ്പിച്ചതിനും 300-ലധികം പ്രതിഷേധക്കാരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തു.

Related Stories