Skip to content
National

അമേരിക്കൻ സ്വപ്നം തകർന്നു; 300-ൽ അധികം ഇന്ത്യക്കാരെ മെക്സിക്കോയിൽ നിന്ന് തിരിച്ചയച്ചു

ന്യൂഡൽഹി:അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് മെക്സിക്കൻ ഇമിഗ്രേഷൻ അധികൃതർ നാടുകടത്തിയ 300-ൽ അധികം ഇന്ത്യക്കാർ വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തി. 311 ഇന്ത്യക്കാരെ 74 മെക്സിക്കൻ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ചാർട്ടേഡ് വിമാനത്തിലാണ് തിരിച്ചയച്ചത്. മെച്ചപ്പെട്ട ജീവിതത്തിനും തൊഴിലിന

N

News Desk

Published on: 5 Feb 2025, 5:25 am

അമേരിക്കൻ സ്വപ്നം തകർന്നു; 300-ൽ അധികം ഇന്ത്യക്കാരെ മെക്സിക്കോയിൽ നിന്ന് തിരിച്ചയച്ചു

ന്യൂഡൽഹി:അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് മെക്സിക്കൻ ഇമിഗ്രേഷൻ അധികൃതർ നാടുകടത്തിയ 300-ൽ അധികം ഇന്ത്യക്കാർ വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ തിരിച്ചെത്തി. 311 ഇന്ത്യക്കാരെ 74 മെക്സിക്കൻ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ചാർട്ടേഡ് വിമാനത്തിലാണ് തിരിച്ചയച്ചത്.

മെച്ചപ്പെട്ട ജീവിതത്തിനും തൊഴിലിനുമുള്ള അവരുടെ അമേരിക്കൻ സ്വപ്നം ഇതോടെ തകർന്നു.വനങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്തെന്നും ലക്ഷക്കണക്കിന് രൂപ ഇതിനായി ചിലവഴിച്ചെന്നും ഓരോരുത്തർക്കും പറയാനുണ്ടായിരുന്നു. ഒടുവിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടതോടെ ഇവരുടെ സ്വപ്നങ്ങൾ തകരുകയായിരുന്നു. 36 മണിക്കൂറിലധികം നീണ്ട യാത്രക്ക് ശേഷം ഇവർ സ്വന്തം നാട്ടിൽ തിരിച്ചെത്തി. മെക്സിക്കോയിൽ നിന്ന് സ്പെയിനിലേക്കും പിന്നീട് ഇന്ത്യൻ തലസ്ഥാനത്തേക്കും 11 മണിക്കൂറാണ് വിമാനയാത്രയുണ്ടായിരുന്നത്.

“ഞങ്ങൾ രാവിലെ 5 മണിയോടെയാണ് വിമാനമിറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മണിക്കൂറുകളെടുത്തു. ഉച്ചയ്ക്ക് 1 മണിയോടെയാണ് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയത്,” നാടുകടത്തപ്പെട്ടവരിൽ ഒരാളായ ജഷൻപ്രീത് സിംഗ് പറഞ്ഞു. നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവരാണ്.

മെക്സിക്കോയുടെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (INM) പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, മെക്സിക്കോയിൽ സ്ഥിരമായി താമസിക്കാനുള്ള രേഖകളില്ലാത്ത ഇന്ത്യക്കാരെ ടോലുക്ക സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഒരു ബോയിംഗ് 747 വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് നാടുകടത്തി. നാഷണൽ ഗാർഡിലെ അംഗങ്ങൾക്കൊപ്പമാണ് ഇവരെ തിരിച്ചയച്ചത്.

Related Stories