വിവാദങ്ങൾക്കിടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഫണ്ട് പിരിക്കുന്നു; ‘ഇംദാദ്’ ഫണ്ട് ശേഖരണം 20 മുതൽ 30 വരെ
ഡല്‍ഹി : മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെയും ഫണ്ട് ശേഖരണവും ചെലവും വിവാദമായിരിക്കെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഫണ്ട് കളക്ഷന്‍ പ്രഖ്യാപിച്ചു. ഇംദാദ് എന്ന പേരിലാണ് ദേശീയ കമ്മിറ്റിയുടെ ഫണ്ട് ശേഖരം. സെപ്തംബര്‍ 20 മുതല്‍ 30 വരെയാണ് സമയപരിധി. ഓണ്‍ലൈന്‍ ആപ് ഉപയോഗിച്ചാണ് പിരിവ്.

ഡല്‍ഹി : മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗ് അടക്കമുള്ള പോഷക സംഘടനകളുടെയും ഫണ്ട് ശേഖരണവും ചെലവും വിവാദമായിരിക്കെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഫണ്ട് കളക്ഷന്‍ പ്രഖ്യാപിച്ചു. ഇംദാദ് എന്ന പേരിലാണ് ദേശീയ കമ്മിറ്റിയുടെ ഫണ്ട് ശേഖരം. സെപ്തംബര്‍ 20 മുതല്‍ 30 വരെയാണ് സമയപരിധി. ഓണ്‍ലൈന്‍ ആപ് ഉപയോഗിച്ചാണ് പിരിവ്.
ദോത്തി ചാലഞ്ച് വഴി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ച തുകയെ ചൊല്ലി വിവാദം തുടരുകയാണ്. ദോത്തിയുടെ യഥാര്‍ത്ഥ വില യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ പോലും അറിയിച്ചില്ലെന്നാണ് പ്രധാന വിവാദം. ഇരുനൂറ് രൂപയില്‍ താഴെ വിലയുള്ള ദോത്തി അറുനൂറ് രൂപക്ക് വിറ്റുവെന്നാണ് മറ്റൊരു പരാതി. ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസോ പ്രസിഡണ്ട് മുനവ്വറലി തങ്ങളോ മറുപടി പറഞ്ഞിട്ടില്ല. ചന്ദ്രിക പ്രതിസന്ധി തീര്‍ക്കാനും മുസ്ലിം ലീഗിന്റെ ഫണ്ടായും അടുത്തിടെ പലവട്ടം സംഘടന പിരവ് നടത്തിയിരുന്നു.
ഉന്നാവോ കഠ്വ ഫണ്ട്, ഗുജറാത്ത് ഫണ്ട് തുടങ്ങിയവയുടെ വിനിയോഗം സംബന്ധിച്ച് മുസ്ലിം ലീഗിന് അകത്ത് നിന്നും പുറത്ത് നിന്നും ചോദ്യങ്ങളുയര്ന്നതാണ്. അക്കാര്യത്തില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നേതൃത്വം വ്യക്തത വരുത്തിയില്ല. സമാന രീതിയില്‍ യൂത്ത് ലീഗ് ദേശീയ നേതൃത്വം ഫണ്ട് പിരിക്കുമ്പോഴും സുതാര്യത ഉണ്ടാകുമോ എന്ന ചോദ്യം ശക്തമായി തന്നെ ഉയരുന്നുണ്ട്.
യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ അഡ്വ, സര്‍ഫറാസ് അഹമ്മദും ദേശീയ ജനറല്‍ സെക്രട്ടറി ടി പി അഷ്റഫലിയുമാണ് പുതിയ നേതൃത്വത്തെ നയിക്കുന്നത്. ഡല്‍ഹിയില്‍ മുസ്ലിം ലീഗിന് പുതിയ ഓഫീസ് തുറന്നതിന് പിറകേ ദേശീയ നേതൃത്വത്തിന്റെ പ്രവര്‍ത്തനം സജീവമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
