Skip to content
International

‘ഭാര്യയെ വഞ്ചിച്ചു’: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായി പ്രണയബന്ധമെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി, അന്വേഷണം

തനിക്ക് ഭാര്യയോട് വിശ്വസ്തത പുലർത്താനായില്ലെന്നും തന്റെ പ്രവർത്തികൾ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നും വ്യക്തമാക്കിയ അദ്ദേഹം കുടുംബത്തോടും ജീവനക്കാരോടും നിരുപാധികം മാപ്പ് ചോദിച്ചു

W

web desk

Published on: 9 Nov 2026, 9:34 am

‘ഭാര്യയെ വഞ്ചിച്ചു’: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായി പ്രണയബന്ധമെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി, അന്വേഷണം

ചൈനീസ് ചാരവനിതയെന്നു സംശയിക്കപ്പെടുന്ന ബിസിനസ് എക്സിക്യൂട്ടിവുമായി തനിക്കുണ്ടായിരുന്ന പ്രണയബന്ധം തുറന്നുസമ്മതിച്ച് ലോകത്തിലെ പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ എൻവിഡിയയുടെ മേധാവി ജെൻസൻ ഹുവാങ്. ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഭാര്യയോട് വിശ്വസ്തത പുലർത്താനായില്ലെന്നും തന്റെ പ്രവർത്തികൾ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചുവെന്നും വ്യക്തമാക്കിയ അദ്ദേഹം കുടുംബത്തോടും ജീവനക്കാരോടും നിരുപാധികം മാപ്പ് ചോദിച്ചു.

സിംഗപ്പുർ ആസ്ഥാനമായുള്ള ഡേറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ ഉന്നത ഉദ്യോഗസ്ഥയും ചൈനീസ് പൗരയുമായ ആലിസ് ഹുവാങ് എന്ന വനിതയുമായാണ് ജെൻസൻ ഹുവാങ് അടുത്ത ബന്ധം പുലർത്തിയിരുന്നത്. എന്നാൽ ഇവർ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ. ഹുവാങ്ങുമായി അടുത്ത ബന്ധം സ്ഥാപിച്ച് എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളും സുപ്രധാന രഹസ്യ വിവരങ്ങളും ഇവർ ചൈനയ്ക്കു ചോർത്തി നൽകിയതായി 'ദ് ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തിരുന്നു.

സംഭവത്തില്‍ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഒരു സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താൻ ഈ അന്വേഷണത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജെൻസൻ ഹുവാങ് വ്യക്തമാക്കി. അമേരിക്കയുടെ ദേശീയ സുരക്ഷയെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും ഒരു അമേരിക്കക്കാരനായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ വിശ്വസിച്ച സഹപ്രവർത്തകർക്കും ഓഹരി ഉടമകൾക്കും തന്റെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച പറ്റിയതായി അദ്ദേഹം ഇമെയിലിൽ സമ്മതിച്ചു. കഠിനമായി പരിശ്രമിച്ച് എല്ലാവരുടെയും വിശ്വാസം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ തീരുമാനങ്ങൾക്ക് കുടുംബത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Related Stories