Skip to content
Kerala

ശമ്പള കുടിശ്ശിക ഒമ്പത് മാസം; മാധ്യമം ജീവനക്കാരുടെ സമരം 70-ാം ദിവസത്തിലേക്ക്, '200 രൂപ ചലഞ്ചുമായി' ജീവനക്കാർ

മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ജീവനക്കാർ സമരപ്പന്തൽ കെട്ടി ആരംഭിച്ച പ്രക്ഷോഭം എഴുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുകൾ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു

W

web desk

Published on: 13 Nov 2026, 5:55 pm

ശമ്പള കുടിശ്ശിക ഒമ്പത് മാസം; മാധ്യമം ജീവനക്കാരുടെ സമരം 70-ാം ദിവസത്തിലേക്ക്,  '200 രൂപ ചലഞ്ചുമായി' ജീവനക്കാർ

ഒമ്പത് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ ആസ്ഥാനത്തിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 70 ദിവസം പിന്നിടുന്നു. മാസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ജീവനക്കാർ സമരപ്പന്തൽ കെട്ടി ആരംഭിച്ച പ്രക്ഷോഭം എഴുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടുകൾ ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

സമര സംഘാടനത്തിനും അനുബന്ധ ചെലവുകൾക്കും പണം കണ്ടെത്തുന്നതിനായി കേരളത്തിലെ മാധ്യമ സമൂഹത്തിന് മുന്നിൽ '200 രൂപ ചലഞ്ചുമായി' എത്തിയിരിക്കുകയാണ് ജീവനക്കാർ. തൊഴിലാളികളുടെ ശമ്പളം എന്ന പ്രാഥമിക ആവശ്യത്തോട് പോലും മാനേജ്‌മെന്റ് മുഖംതിരിക്കുകയാണെന്നും, ജീവിക്കാനുള്ള അവകാശപ്പോരാട്ടത്തിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്നും ജീവനക്കാരുടെ യൂണിയൻ വ്യക്തമാക്കി.

Related Stories