ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛൻ പിടിയിൽ
ഇയാൾ മദ്യലഹരിയിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചയായത്

കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ ഓയൂരിൽ നിന്നാണ് പ്രതിയായ രാജേഷിനെ ചടയമംഗലം പൊലീസ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ ചർച്ചയായത്.
ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ മാതാവ് ശാലിനി വെളിപ്പെടുത്തി. മദ്യപിച്ചെത്തുന്ന ദിവസങ്ങളിലെല്ലാം രാജേഷ് കുട്ടിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു. കുട്ടിയുടെ അമ്മ തന്നെ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞതും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിക്ക് അടിയന്തര വൈദ്യസഹായവും തുടർചികിത്സയും ഉറപ്പാക്കാൻ മന്ത്രി ബിന്ദു കൃഷ്ണ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദേശം നൽകി. കുട്ടിക്ക് നേരെയുണ്ടായ അതിക്രമത്തിൽ കുറ്റവാളിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരികയാണ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
Related Stories

ആക്ഷൻ സോങ്ങ് വിവാദം വീണ്ടും കത്തിക്കുന്നത് ആർക്കുവേണ്ടി? അല്ലപ്ര സ്കൂൾ വിവാദത്തിന് പിന്നിലെ കാണാച്ചരടുകൾ
web desk · 8 minutes ago

ചൈനയില് ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
web desk · 6 hours ago

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 11 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 11 hours ago
