ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ്; അമേരിക്ക കീഴടങ്ങണമെന്ന് ഇറാൻ
ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർക്കപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം സൈനികമായി ഫലത്തിൽ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പുതിയ പ്രഖ്യാപനം. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർക്കപ്പെട്ടെന്നും ട്രംപ് അവകാശപ്പെട്ടു. എങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യു.എസ് നാവിക ഉപരോധം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
കരമാർഗവും കാസ്പിയൻ കടൽ വഴിയുമുള്ള വ്യാപാരം തടയുന്നതിനായി രൂപീകരിച്ച 'ടാസ്ക് ഫോഴ്സ് അയേൺ ഗേറ്റ്' ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. സൗദി അറേബ്യ, ഖത്തർ, യു.എഇ തുടങ്ങിയ രാജ്യങ്ങളുടെ താൽപ്പര്യപ്രകാരമാണ് ഈ നിലപാടെന്നും ആവശ്യമെങ്കിൽ ഏതു നിമിഷവും സൈനിക നടപടികളിലേക്ക് തിരിച്ചുവരാൻ രാജ്യം സജ്ജമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾക്കെതിരെ ഇറാൻ ഔദ്യോഗികമായി രംഗത്തുവന്നു. യുദ്ധം യു.എസ് സർക്കാരിനെയാണ് തകർത്തതെന്നും വാഷിങ്ടൺ നിരാശനായ ചൂതാട്ടക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രതികരിച്ചു. രാജ്യത്ത് നിലവിലുള്ളത് 'യുദ്ധവുമില്ല സമാധാനവുമില്ല' എന്ന അവസ്ഥയാണെന്നും, എന്നാൽ ബലപ്രയോഗത്തിനും ഭീഷണിക്കും മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ നിലപാട് വ്യക്തമാക്കി. അമേരിക്ക ഇറാനോട് കീഴടങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.
ഫെബ്രുവരി 28-നാണ് ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിർണായക പാതയായ ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടുകയും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഉപരോധങ്ങൾ പിൻവലിക്കുകയടക്കം ഏഴ് പ്രധാന ഉപാധികളാണ് യു.എസിനു മുന്നിൽ ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഖത്തറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങൾ സജീവമായി തുടരുന്നതിനിടയിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
Related Stories

‘ഭാര്യയെ വഞ്ചിച്ചു’: ചൈനീസ് ചാരവനിതയെന്ന് സംശയിക്കുന്ന യുവതിയുമായി പ്രണയബന്ധമെന്ന് സമ്മതിച്ച് എൻവിഡിയ മേധാവി, അന്വേഷണം
web desk · 6 days ago

"തോൽക്കാൻ കാരണം ഇറാന് യുദ്ധം" റിപ്പബ്ലിക്കൻ തോൽവി ട്രംപിനെതിരെ ആയുധമാക്കി ജെഡി വാൻസ്
web desk · 5 Nov 2026

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്
News Desk · 28 Oct 2026

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026
