Skip to content
National

നിതീഷ് ഒഴിഞ്ഞു; ബിഹാറിൽ ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി

ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും പട്ന: ബീഹാർ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് 57-കാരനായ സാമ്രാട്ട് ചൗധരി. ദീർഘകാലം മുഖ്യമന്ത്രി പദ

N

News Desk

Published on: 15 Apr 2026, 1:31 pm

നിതീഷ് ഒഴിഞ്ഞു;  ബിഹാറിൽ ബിജെപിക്ക് ആദ്യ മുഖ്യമന്ത്രി

ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബീഹാർ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. സംസ്ഥാനത്ത് ബിജെപിയിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് 57-കാരനായ സാമ്രാട്ട് ചൗധരി. ദീർഘകാലം മുഖ്യമന്ത്രി പദവിയിലിരുന്ന നിതീഷ് കുമാർ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് എൻഡിഎ സഖ്യത്തിൽ ഈ നേതൃമാറ്റം ഉണ്ടായത്.

ചൊവ്വാഴ്ച പട്നയിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകനായ ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. തുടർന്ന് എൻഡിഎ നേതാക്കൾ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. ഇന്ന് (ബുധനാഴ്ച) രാവിലെ 11 മണിക്ക് പട്നയിലെ ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

നിതീഷ് യുഗത്തിന് വിരാമം
ഏകദേശം രണ്ട് പതിറ്റാണ്ടോളം ബീഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി രാജ്യസഭയിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് രാജി സമർപ്പിച്ചത്. തന്റെ പത്താം ഊഴം പൂർത്തിയാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകുമെന്ന് നിതീഷ് കുമാർ വ്യക്തമാക്കി.

Related Stories