Skip to content
National

പൊതു വേദിയിൽ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുതാഴ്ത്തി നിതീഷ് കുമാർ; മാനസികനില തെറ്റിയോ എന്ന് പ്രതിപക്ഷം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുവേദിയിൽ വെച്ച് വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം വിവാദമാകുന്നു. പട്‌നയിൽ നടന്ന ഒരു സർക്കാർ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അപമര്യാദയായ പെരുമാറ്റമുണ്ടായത്. സംഭവത്തിൽ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ആയ

N

News Desk

Published on: 16 Dec 2025, 5:53 pm

പൊതു വേദിയിൽ വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുതാഴ്ത്തി നിതീഷ് കുമാർ; മാനസികനില തെറ്റിയോ എന്ന് പ്രതിപക്ഷം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുവേദിയിൽ വെച്ച് വനിതാ ഡോക്ടറുടെ ഹിജാബ് വലിച്ചുതാഴ്ത്തിയ സംഭവം വിവാദമാകുന്നു. പട്‌നയിൽ നടന്ന ഒരു സർക്കാർ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അപമര്യാദയായ പെരുമാറ്റമുണ്ടായത്. സംഭവത്തിൽ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

ആയുഷ് വകുപ്പിലെ ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സർട്ടിഫിക്കറ്റ് സ്വീകരിക്കാനെത്തിയ ഡോക്ടറോട് ഹിജാബ് മാറ്റാൻ 74-കാരനായ നിതീഷ് കുമാർ ആംഗ്യം കാണിക്കുകയും, ഡോക്ടർ പ്രതികരിക്കുന്നതിന് മുൻപ് തന്നെ കൈനീട്ടി അവരുടെ മുഖത്തുണ്ടായിരുന്ന ഹിജാബ് താഴേക്ക് വലിച്ചിടുകയുമായിരുന്നു. വേദിയിലുണ്ടായിരുന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

നിതീഷിന്റെ പ്രവൃത്തി “ലജ്ജാകരം” എന്നും “നീചം” എന്നുമാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്റെ മാനസികനില തകരാറിലാണോ എന്ന് സംശയിക്കുന്നതായി ആർജെഡി (RJD) പ്രതികരിച്ചു. “നിതീഷ് ജിക്ക് എന്ത് പറ്റി? അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഇപ്പോൾ വളരെ പരിതാപകരമായ അവസ്ഥയിലാണെ”ന്ന് ആർജെഡി എക്‌സിൽ കുറിച്ചു.

പർദ്ദ ധരിക്കുന്ന ഒരു മുസ്ലീം സ്ത്രീയുടെ ഹിജാബ് നീക്കം ചെയ്യുന്നതിലൂടെ, സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ ജെഡിയു-ബിജെപി സഖ്യം എന്ത് രാഷ്ട്രീയമാണ് നടത്തുന്നതെന്ന് വ്യക്തമായെന്നും ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് നിതീഷ് കുമാർ വീണ്ടും വിവാദത്തിൽപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുൻപും അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.

Related Stories