മോദിയുടെ ജനപ്രീതി കുറയുന്നുവെന്ന് സർവേ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ.ഡി.എ സർക്കാരിന്റെയും ജനപ്രീതിയിൽ വലിയ കുറവുണ്ടായതായി ഇന്ത്യ ടുഡേ-സി വോട്ടർ നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 58

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എൻ.ഡി.എ സർക്കാരിന്റെയും ജനപ്രീതിയിൽ വലിയ കുറവുണ്ടായതായി ഇന്ത്യ ടുഡേ-സി വോട്ടർ നടത്തിയ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ മോദിയുടെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 58 ശതമാനത്തിലെത്തി.
സർക്കാരിന്റെ പ്രകടനത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിൽ 62.1 ശതമാനം പേർ എൻ.ഡി.എ സർക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയപ്പോൾ, ഓഗസ്റ്റിലെ സർവേയിൽ ഇത് 52.4 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടെ ഏകദേശം 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിയുടെ മൂന്നാം ടേമിലെ പ്രകടനം ‘മികച്ചത്’ എന്ന് വിലയിരുത്തിയത് 34.2 ശതമാനം പേരാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 36.1 ശതമാനമായിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 23.8 ശതമാനം പേർ മോദിയുടെ പ്രകടനം ‘നല്ലത്’ എന്നും, 12.7 ശതമാനം പേർ ‘ശരാശരി’ എന്നും അഭിപ്രായപ്പെട്ടു. കൂടാതെ, 12.6 ശതമാനം പേർ മോദിയുടെ പ്രകടനം മോശമാണെന്ന് പറഞ്ഞപ്പോൾ, 13.8 ശതമാനം പേർ ‘വളരെ മോശം’ എന്ന് വിലയിരുത്തി. സർക്കാരിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് 15.3 ശതമാനം പേരും അറിയിച്ചു. ഫെബ്രുവരിയിലെ സർവേയിൽ ഇത് 8.6 ശതമാനമായിരുന്നു. 2.7 ശതമാനം പേർക്ക് സർക്കാരിന്റെ പ്രകടനത്തിൽ അതൃപ്തിയുണ്ടെന്നും സർവേ കണ്ടെത്തി.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
