Skip to content
Fact Check

ഫാക്റ്റ് ചെക്ക്: കമാൽ വരദൂർ മുൻകൂട്ടി പ്രവചിച്ചതാണോ യുഡിഎഫിന്റെ 102 സീറ്റ്? സത്യമിതാണ്

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 102 സീറ്റുകള്‍ നേടുമെന്നും ലീഗ് 22 സീറ്റ് നേടുമെന്നും താന്‍ ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവചിച്ചിരുന്നുവെന്ന് ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലു

N

News Desk

Published on: 8 May 2026, 5:54 pm

ഫാക്റ്റ് ചെക്ക്: കമാൽ വരദൂർ മുൻകൂട്ടി പ്രവചിച്ചതാണോ യുഡിഎഫിന്റെ 102 സീറ്റ്? സത്യമിതാണ്

കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 102 സീറ്റുകള്‍ നേടുമെന്നും ലീഗ് 22 സീറ്റ് നേടുമെന്നും താന്‍ ഏപ്രില്‍ മാസത്തില്‍ തന്നെ പ്രവചിച്ചിരുന്നുവെന്ന് ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും കമാല്‍ വരദൂര്‍ സ്വന്തം പേജിലും പ്രവചനം കൃത്യമായെന്ന തരത്തില്‍ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തികരുന്നു.

വസ്തുത:

എന്നാല്‍ ഈ അവകാശവാദം തികച്ചു തെറ്റാണ്. ഏപ്രില്‍ 9-ന് കമാല്‍ വരദൂര്‍ ഇട്ട ഒരു പോസ്റ്റ്, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം എഡിറ്റ് ചെയ്ത് പ്രവചനം കൂട്ടിച്ചേര്‍്ക്കുകയായിരുന്നു. ഇത് തെളിയ്്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പരിശോധനാ രീതി:

കമാല്‍ വരദൂരിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിന്റെ ‘എഡിറ്റ് ഹിസ്റ്ററി’ പരിശോധിച്ചപ്പോള്‍ തട്ടിപ്പ് വ്യക്തമായത്.

ഏപ്രില്‍ 9-ലെ ഒറിജിനല്‍ പോസ്റ്റ്: വി.ഡി. സതീശന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘കരുത്തനായ, കാര്യബോധമുള്ള… എന്റെ മുഖ്യമന്ത്രി വി.ഡി’ എന്ന് മാത്രമാണ് അദ്ദേഹം ആദ്യം കുറിച്ചിരുന്നത്. ഈ പോസ്റ്റില്‍ എവിടെയും സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.

മെയ് 5-ലെ എഡിറ്റഡ് പോസ്റ്റ്: തിരഞ്ഞെടുപ്പ് ഫലം വന്ന് യു.ഡി.എഫിന് 102 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ, മെയ് 5-ന് രാവിലെ 9:17-ന് അദ്ദേഹം പഴയ പോസ്റ്റ് എഡിറ്റ് ചെയ്തു. ‘102 സീറ്റാണ് എന്റെ പ്രവചനം’ എന്ന വരികള്‍ അദ്ദേഹം പുതുതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഫലപ്രഖ്യാപനത്തിന് ശേഷം പഴയ പോസ്റ്റ് എഡിറ്റ് ചെയ്ത് അത് നേരത്തെ നടത്തിയ പ്രവചനമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

നിഗമനം:

യു.ഡി.എഫിന്റെ സീറ്റ് നില കൃത്യമായി പ്രവചിച്ചു എന്ന കമാല്‍ വരദൂരിന്റെയും ചന്ദ്രികയുടെയും അവകാശവാദം വ്യാജമാണ്. ഫലം വന്നതിന് ശേഷം ഏപ്രില്‍ മാസത്തിലെ സോഷ്യല്‍ മീഡിയ പോസ്റ്റ് എഡിറ്റ് ചെയ്ത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

Related Stories