ഫാക്ട് ചെക്ക് : റാപ്പർ വേടന്റെ പാട്ടിൽ ‘മോദി’ എന്ന വാക്ക് ഉണ്ടോ? ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എത്രത്തോളം ശരിയാണ്?
മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്. ശ്രീലേഖ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍, റാപ്പര്‍ വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന ഗാനത്തിലെ വരികളില്‍ ‘മോദി’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത് വ്യാജമാണോ എന്നതിനെക്കുറിച്ച് നിലനിന്നിരുന്ന അവ്യക്തതയാണ് ഇവിടെ പരിശോധിക്കുന്നത്. അവകാശവാദം വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’

മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്. ശ്രീലേഖ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍, റാപ്പര്‍ വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന ഗാനത്തിലെ വരികളില്‍ ‘മോദി’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത് വ്യാജമാണോ എന്നതിനെക്കുറിച്ച് നിലനിന്നിരുന്ന അവ്യക്തതയാണ് ഇവിടെ പരിശോധിക്കുന്നത്.
അവകാശവാദം
വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന ഗാനം പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതാണ് എന്ന സൂചന നല്‍കിക്കൊണ്ട് ആര്. ശ്രീലേഖ പങ്കുവെച്ച പോസ്റ്റിലെ വരികള്‍:
‘മോദി കപട ദേശവാദി, നാട്ടില്‍ മത ജാതി വ്യാധി ഈ തലവനില്ല ആധി നാട് ചുറ്റാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യില്‍ നാട് പാതി വാക്കെടുത്തവന്‍ ദേശദ്രോഹി, തീവ്രവാദി!’
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന വരികള്‍ പാട്ടില്‍ ഉള്ളതുകൊണ്ടാണ് വേടന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയതെന്നാണ് അവരുടെ ആരോപണം. ഇതിന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്കിയ പ്രത്യുപകാരമാണ് വേടന് അവാര്‍ഡ് നല്‍കിയതെന്നും സൂചിപ്പിച്ചു.
വസ്തുത പരിശോധന
വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന ഗാനത്തെ മൂന്ന് തലങ്ങളിലാണ് ഇവിടെ പരിശോധിച്ചത്:
1. ഔദ്യോഗികമായി പുറത്തിറക്കിയ ഗാനം
ഗാനത്തിന്റെ ഔദ്യോഗികമായി റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കിയ പതിപ്പില്‍ ആര്. ശ്രീലേഖ ഉദ്ധരിച്ച വരികള്‍ ഉള്‍പ്പെടുന്നില്ല.
ഔദ്യോഗിക ഗാനത്തിലെ യഥാര്‍ത്ഥ വരി:
‘കപടദേശവാദി നാട്ടില്‍ മതജാതി വാദി തലവനില്ല ആദിനാട് ചുറ്റിടാന്‍ നിന്റെ നികുതി വാളെടുത്തവന്റെ കയ്യിലാണ് നാടു പകുതി വാക്കെടുത്തവന്‍ ദേശദ്രോഹി തീവ്രവാദി’
ഔദ്യോഗിക ഗാനം മാത്രം പരിഗണിക്കുമ്പോള്‍, ‘മോദി’ എന്ന വാക്ക് ശ്രീലേഖ കൂട്ടിച്ചേര്‍ത്തതാണെന്ന് മനസ്സിലാക്കാം.
2. പൊതുവേദിയിലെ ലൈവ് പ്രകടനം
അതെസമയം ഒരു യൂട്യൂബ് വീഡിയോയില്‍ വേടന് ഊരാളിയോടൊപ്പം പാടുന്നതിനിടെ ഈ വരികള്‍ അവതരിപ്പിക്കുമ്പോള്‍ ‘മോദി’ എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി.
‘…അങ്ങനെയാണെങ്കില്‍ മോദി കപടദേശവാദി, നാട്ടില്‍ മത ജാതി വ്യാധി…’ എന്നാണ് വേടന് പാടുന്നത്.
ഇതില്‍ നിന്ന്, ആര്. ശ്രീലേഖ ഉദ്ധരിച്ച വരി പൂര്‍ണ്ണമായും കെട്ടിച്ചമച്ചതല്ലെന്നും, വേടന് ചില വേദികളില്‍ ഗാനം അവതരിപ്പിക്കുമ്പോള്‍ മോദിയെന്ന പദം ഉപയോഗിക്കുന്നുണ്ട് എന്നത് വ്യക്തമാണ്.
വിധി
ആര്. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഉദ്ധരണി, വേടന്റെ ഔദ്യോഗികമായി പുറത്തിറക്കിയ ‘വോയ്സ് ഓഫ് വോയ്സ്’ എന്ന ഗാനത്തിന്റെ ഭാഗമല്ല. എന്നാല്‍, ഈ വരികള്‍ ചില ലൈവ് പ്രകടനങ്ങളില്‍ കലാകാരന് ഉപയോഗിച്ചിട്ടുണ്ട്.
അതുകൊണ്ട്, ആര്. ശ്രീലേഖയുടെ അവകാശവാദം സന്ദര്‍ഭം മാറിയതിനാല്‍ തെറ്റിദ്ധാരണാജനകമാണ് (Misleading Context). അവര്‍ ഔദ്യോഗിക ഗാനത്തിലെ വരികള്‍ എന്ന രീതിയിലാണ് പോസ്റ്റ് ചെയ്തതെങ്കിലും, ലൈവ് പ്രകടനങ്ങളില്‍ ഈ വരികള്‍ വേടന് ഉപയോഗിച്ചിട്ടുള്ളതിനാല്‍, ഉദ്ധരണി വസ്തുതാവിരുദ്ധമാണെന്ന് പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല.
Related Stories

കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍, പ്രതിഷേധവുമായി നാട്ടുകാർ
News Desk · 8 Jun 2026

ഫാക്റ്റ് ചെക്ക്: കെ.സി വേണുഗോപാൽ മുസ്ലിം ലീഗിനെതിരെ സംസാരിച്ചോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ അറിയാം
News Desk · 10 May 2026

ഫാക്റ്റ് ചെക്ക്: കമാൽ വരദൂർ മുൻകൂട്ടി പ്രവചിച്ചതാണോ യുഡിഎഫിന്റെ 102 സീറ്റ്? സത്യമിതാണ്
News Desk · 8 May 2026

ഫാക്ട് ചെക്ക്: യുഡിഎഫ് പ്രകടനപത്രിക പ്രകാശനത്തില്‍ സ്ത്രീകളില്ലെന്ന്, പച്ചക്കള്ളം പ്രചരിപ്പിച്ച് കെകെ ഷാഹിനയുടെ നേതൃത്വത്തില്‍ സൈബര്‍ പ്രചാരണം; വസ്തുതയെന്ത്?
News Desk · 2 Apr 2026
