Skip to content
Fact Check

ഫാക്ട് ചെക്ക്: യുഡിഎഫ് പ്രകടനപത്രിക പ്രകാശനത്തില്‍ സ്ത്രീകളില്ലെന്ന്, പച്ചക്കള്ളം പ്രചരിപ്പിച്ച് കെകെ ഷാഹിനയുടെ നേതൃത്വത്തില്‍ സൈബര്‍ പ്രചാരണം; വസ്തുതയെന്ത്?

പ്രചാരണം: യുഡിഎഫ് പ്രകടനപത്രിക പ്രകാശന വേദിയില്‍ സ്ത്രീകളില്ലെന്നും പുരുഷ നേതാക്കള്‍ മാത്രമാണ് മാനിഫെസ്റ്റോ പുറത്തിറക്കിയതെന്നുമുള്ള തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. എല്‍ഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനചടങ്ങില്‍ സ്ത്രീ സാന്നിദ്ധ്യം കുറഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച

N

News Desk

Published on: 2 Apr 2026, 3:38 pm

ഫാക്ട് ചെക്ക്: യുഡിഎഫ് പ്രകടനപത്രിക പ്രകാശനത്തില്‍ സ്ത്രീകളില്ലെന്ന്, പച്ചക്കള്ളം പ്രചരിപ്പിച്ച് കെകെ ഷാഹിനയുടെ നേതൃത്വത്തില്‍ സൈബര്‍ പ്രചാരണം; വസ്തുതയെന്ത്?

പ്രചാരണം:

യുഡിഎഫ് പ്രകടനപത്രിക പ്രകാശന വേദിയില്‍ സ്ത്രീകളില്ലെന്നും പുരുഷ നേതാക്കള്‍ മാത്രമാണ് മാനിഫെസ്റ്റോ പുറത്തിറക്കിയതെന്നുമുള്ള തരത്തില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.  എല്‍ഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനചടങ്ങില്‍ സ്ത്രീ സാന്നിദ്ധ്യം കുറഞ്ഞത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിലും സ്ത്രീകള്‍ക്ക് ഇടം ലഭിച്ചിരുന്നില്ല എന്ന വാദം ഒരു വിഭാഗം ഇടത് സോഷ്യല്‍ മീഡിയ പ്രെഫൈലുകള്‍ ഉയര്‍ത്തിയത്.

എല്‍ഡിഎഫ് അനുകൂല സൈബര്‍ പ്രൊഫൈലുകളും സിപിഎം അനുകൂല മാധ്യമ പ്രവര്‍ത്തകരായ കെകെ ഷാഹിന, അനുഭമ വെങ്കിടേശ്വനെ പോലുളളവരുമാണ് പ്രധാനമായും ഈ ആരോപണം ഉന്നയിക്കുന്നത്.

വസ്തുത:

ഈ പ്രചാരണം പൂര്‍ണ്ണമായും തെറ്റാണ്. യഥാര്‍ത്ഥ ചിത്രത്തിന്റെ മധ്യഭാഗം മാത്രം ക്രോപ്പ് ചെയ്ത് മാറ്റിയ ശേഷമാണ് സ്ത്രീകളില്ലെന്ന തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നത്. പ്രകടനപത്രിക പ്രകാശിപ്പിച്ച വേദിയില്‍ മുന്‍നിരയില്‍ തന്നെ വനിതാ നേതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു.

കണ്ടെത്തലുകള്‍:

ചിത്രത്തിലെ കൃത്രിമം: പ്രചരിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അവ ബോധപൂര്‍വ്വം വശങ്ങള്‍ മുറിച്ചുമാറ്റിയതാണെന്ന് വ്യക്തമാകും. യഥാര്‍ത്ഥ ചിത്രത്തില്‍ വേദിയില്‍ നിരന്നുനിന്ന നേതാക്കളുടെ ഇരുവശങ്ങളിലുമായി വനിതാ പ്രതിനിധികളെ കാണാന്‍ സാധിക്കും. മാനിഫെസ്റ്റോ ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന നേതാക്കളുടെ നിരയില്‍ ഇടതുവശത്തും വലതുവശത്തും നടുവിലുമായി സ്ത്രീകള്‍ നില്‍ക്കുന്നുണ്ട്.

തിരുത്തലുകള്‍: മാധ്യമപ്രവര്‍ത്തക അനുഭമ ഉള്‍പ്പെടെയുള്ളവര്‍ ആദ്യം ക്രോപ്പ് ചെയ്ത ചിത്രം ഉപയോഗിച്ച് വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് വസ്തുത ബോധ്യപ്പെട്ടതോടെ പോസ്റ്റില്‍ തിരുത്തല്‍ വരുത്തുകയും വശങ്ങളില്‍ സ്ത്രീകള്‍ നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കെകെ ഷാഹിന തന്റെ വാദത്തില്‍ ഉറച്ച നില്‍ക്കുകയാണ്.

നിഗമനം:

യുഡിഎഫ് പ്രകടനപത്രിക പ്രകാശന വേദിയില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല എന്ന പ്രചാരണം വ്യാജമാണ്. രാഷ്ട്രീയമായ മേല്‍ക്കൈ നേടുന്നതിനായി ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. മൂന്ന് പ്രമുഖ മുന്നണികളുടെയും പ്രധാന വേദികളില്‍ സ്ത്രീ പ്രാതിനിധ്യം കുറവായിരുന്നുവെങ്കിലും, യുഡിഎഫ് വേദിയില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു എന്നത് വസ്തുതാവിരുദ്ധമാണ്.

Related Stories