കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍, പ്രതിഷേധവുമായി നാട്ടുകാർ
ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മാരിയുടെ മകന് സാരമായി പരിക്കേറ്റു. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്നും പ

ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ മാരിയുടെ മകന് സാരമായി പരിക്കേറ്റു.
രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്നും പ്രധാന റോഡിലേക്ക് വരുന്നതിനിടെയാണ് ഇവർ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ടത്. പ്രദേശത്ത് മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ കാട്ടാനക്കൂട്ടം സമീപത്തുള്ളത് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല.
വിവരമറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) സംഘം ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അതെസമയം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ പലതവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. നേരത്തെ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടിയതും ഇതേ മേഖലയിൽ നിന്നായിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
