Skip to content
National

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം നിരവധി

N

News Desk

Published on: 24 Nov 2025, 2:33 pm

ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ സാക്ഷികളായി. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് അദ്ദേഹം.

ഒക്ടോബർ 30-നാണ് ജസ്റ്റിസ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. 2027 ജനുവരി ഒന്‍പത് വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കേണ്ട സുപ്രധാന കേസുകളിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ചുമതലയേൽക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവെച്ച വിധി, പെഗാസസ് ചാരക്കേസ് അന്വേഷണം, ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങി ഒട്ടേറെ നിർണ്ണായക കേസുകളിൽ വിധി പ്രസ്താവിച്ച ബെഞ്ചുകളിൽ ജസ്റ്റിസ് സൂര്യകാന്ത് അംഗമായിരുന്നു. കൂടാതെ, 2022-ൽ പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാനുള്ള സമിതിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഹരിയാനയിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയെന്ന ചരിത്രനേട്ടവും ഇതോടെ ജസ്റ്റിസ് സൂര്യകാന്ത് സ്വന്തമാക്കി. 38-ാം വയസ്സിൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ അദ്ദേഹം, 42-ാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Stories