ആയുധങ്ങൾ വാങ്ങുന്നു; സൈന്യത്തിന് വേണ്ടി രണ്ടായിരം കോടിയുടെ കരാറിൽ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ അടിയന്തര ആയുധങ്ങൾ വാങ്ങുന്നതിനുള്ള 13 കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ‘എമർജൻസി പ്രൊക്യുർമെന്റ് (EP)’ സംവിധാനം വഴിയാണ് ഈ കരാറുകൾ പൂർത്തിയാക്കിയത്. പെട്ടെന്നുള്ള ആവശ്യകതകൾ നിറവേറ്റുന്ന

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി ഏകദേശം 2,000 കോടി രൂപയുടെ അടിയന്തര ആയുധങ്ങൾ വാങ്ങുന്നതിനുള്ള 13 കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ‘എമർജൻസി പ്രൊക്യുർമെന്റ് (EP)’ സംവിധാനം വഴിയാണ് ഈ കരാറുകൾ പൂർത്തിയാക്കിയത്.
പെട്ടെന്നുള്ള ആവശ്യകതകൾ നിറവേറ്റുന്നതിനും സൈന്യത്തിന്റെ പ്രവർത്തനക്ഷമത വേഗത്തിൽ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി. തീവ്രവാദ ഭീഷണിയുള്ള സാഹചര്യങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈനികരുടെ സാഹചര്യപരമായ അവബോധം, ചലനക്ഷമത, സംരക്ഷണം എന്നിവ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷന്‍ ആന്‍ ഇന്റെര്‍ഡിക്ഷന്‍ സിസ്റ്റം (IDDID), ലോ ലെവല്‍ ലൈറ്റ് വെയ്റ്റ് റഡാര്‍ (LLLR), വെരി ഷോര്‍ട്ട് റേഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം (VSHORADS) അതിന്റെ ലോഞ്ചറുകളും മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ (RPAV), ലോയ്റ്ററിങ് മ്യൂണിഷനുകള്‍, ചെറുകിട ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയാണ് അടിയന്തര നടപടിയായി വാങ്ങുന്നത്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 4 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
