Skip to content
National

ഓപ്പറേഷൻ മഹാദേവ്: കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം ലിഡ്വാസ് മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നീക്കത്തിൽ മൂന്ന് ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ നീക്കമാണിത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം ഹാർവാൻ്റെ മുൽനാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമ

N

News Desk

Published on: 28 Jul 2025, 2:40 pm

ഓപ്പറേഷൻ മഹാദേവ്: കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം ലിഡ്വാസ് മേഖലയിൽ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നീക്കത്തിൽ മൂന്ന് ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ നീക്കമാണിത്.

ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം ഹാർവാൻ്റെ മുൽനാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ട് പേർ ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരാണെന്ന് സംശയിക്കുന്നു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും, ലിഡ്വാസ് മേഖലയിൽ സൈന്യം തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ ആർമി അറിയിച്ചു.

Related Stories