Skip to content
National

ഭീമ കൊറേഗാവ് കേസ്: ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഹാനി ബാബുവിന് ജാമ്യം

മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഹാനി ബാബുവിന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, രഞ്ജിത്‌സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ജൂലൈ 28-നാണ് എൻ

N

News Desk

Published on: 4 Dec 2025, 3:15 pm

ഭീമ കൊറേഗാവ് കേസ്: ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഹാനി ബാബുവിന് ജാമ്യം

മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ഹാനി ബാബുവിന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, രഞ്ജിത്‌സിൻഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2020 ജൂലൈ 28-നാണ് എൻ.ഐ.എ (NIA) ഹാനി ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷവും രണ്ട് മാസവുമായി അദ്ദേഹം ജയിലിൽ കഴിയുകയായിരുന്നു. കേസിൽ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്നതും ദീർഘകാലമായി തടവിൽ കഴിയുകയാണെന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

കേസിലെ മറ്റു പ്രതികളായ റോണ വിൽസൺ, സുധീർ ധവാലെ എന്നിവർ ജയിലിൽ കഴിഞ്ഞ അത്രയും കാലം ഹാനി ബാബു ജയിലിൽ കിടന്നിട്ടില്ലെന്നും, അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എൻ.ഐ.എയുടെ വാദം. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും, ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഹരജി പിൻവലിക്കുകയായിരുന്നു. കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി ബാബു വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Related Stories