Skip to content
National

ഗുജറാത്തിൽ പാലം തകർന്ന് ഒൻപത് മരണം

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിൽ ഇന്ന് (ബുധനാഴ്ച) രാവിലെ പാലം തകർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. മഹീസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും വഡോദര എസ്.പി. (റൂറൽ) രോഹൻ ആനന്ദ് സ്ഥിരീകരിച്ചു. പദ്ര-മുജ

N

News Desk

Published on: 9 Jul 2025, 2:20 pm

ഗുജറാത്തിൽ പാലം തകർന്ന് ഒൻപത് മരണം

വഡോദര: ഗുജറാത്തിലെ വഡോദര ജില്ലയിൽ ഇന്ന് (ബുധനാഴ്ച) രാവിലെ പാലം തകർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. മഹീസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റതായും വഡോദര എസ്.പി. (റൂറൽ) രോഹൻ ആനന്ദ് സ്ഥിരീകരിച്ചു. പദ്ര-മുജ്പൂർ മേഖലയെയും മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് അപകടം നടന്നത്.

രാവിലെ 7:30 ഓടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകരുകയും രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ എസ്‌യുവി, ഒരു പിക്ക് അപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവയുൾപ്പെടെ അഞ്ച് വാഹനങ്ങൾ നദിയിലേക്ക് വീഴുകയുമായിരുന്നു. അപകടവിവരമറിഞ്ഞ ഉടൻതന്നെ നാട്ടുകാരും ഫയർഫോഴ്സും ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഒൻപത് മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായും ആറ് പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ അറിയിച്ചു.

Related Stories