‘മോദിയ്‌ക്കൊപ്പം ഉറങ്ങിയ നാലോളം സ്ത്രീകള്‍ എംപിമാരോ മന്ത്രിമാരോ ആയി മാറി’, പ്രധാനമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുബ്രഹ്മണ്യന്‍ സ്വാമിയും മധു കിശ്വറും
ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും രാഷ്ട്രീയ നിരീക്ഷകയായ മധു പൂര്‍ണിമ കിശ്വറും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ വെളിപ്പെ

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയും രാഷ്ട്രീയ നിരീക്ഷകയായ മധു പൂര്‍ണിമ കിശ്വറും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രധാനമന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട മൂന്നോ നാലോ സ്ത്രീകള്‍ക്ക് എം.പി സ്ഥാനവും ഒരാള്‍ക്ക് മന്ത്രിസ്ഥാനവും നല്‍കിയതായി സ്വാമി ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ വിവാദമായ എപ്സ്‌റ്റൈന്‍ ഫയലുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
BJP leader Subramanian Swamy raised allegations against PM Narendra Modi, saying, “I can name three or four women who became MPs and had to sleep with Modi; one even became a minister.”#BJP #subramanianswamy #PMmodi #EpsteinFiles
— NewsGram.com (@NewsGramHQ) March 26, 2026
സുബ്രഹ്മണ്യന്‍ സ്വാമിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് മധു കിശ്വര്‍ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പ് ഈ വിവാദത്തിന്റെ ആക്കം കൂട്ടി. പ്രധാനമന്ത്രിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംഘപരിവാര്‍ ശൃംഖലകള്‍ക്കുള്ളില്‍ തുടക്കം മുതലേ സജീവമായിരുന്നുവെന്ന് അവര്‍ ആരോപിക്കുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലുള്ള ഇത്തരം കഥകള്‍ തന്നെ തളര്‍ത്തിയെന്നും, 2014-ല്‍ തന്നെ ഇത് തന്നെ കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിയിട്ടതായും കിശ്വര്‍ വെളിപ്പെടുത്തി. മോദിയുമായി ബന്ധപ്പെടുത്തി സ്മൃതി ഇറാനിയുടെ പേരും കിശ് വര്‍ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒരു മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിനോട് സൂചിപ്പിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമല്ലേ എന്ന മറുപടിയാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദമായ എപ്സ്‌റ്റൈന്‍ ഫയലുകളില്‍ ഇന്ത്യന്‍ വ്യക്തിത്വങ്ങളുടെ പേരുകള്‍ കടന്നുവന്നത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ അംബാനിയും എപ്സ്‌റ്റൈനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് എപ്സ്‌റ്റൈനുമായി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഇമെയില്‍ ഇടപാടുകളെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി നടത്തിയ വെളിപ്പെടുത്തലുകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. വര്‍ഷങ്ങളായി ഡല്‍ഹിയിലെ അധികാര ഇടനാഴികളില്‍ കേട്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ഇത് പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണെന്ന് ബി.ജെ.പി അനുകൂലികള്‍ ആരോപിക്കുന്നു. സ്വാമിയെയും കിശ്വറെയും പോലുള്ളവര്‍ ഉന്നയിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഗൗരവമായി കാണേണ്ടതില്ലെന്നും ഇവര്‍ വാദിക്കുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസോ ബി.ജെ.പി നേതൃത്വമോ ഔദ്യോഗികമായി ഈ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, വരും ദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും നിയമപരമായ നീക്കങ്ങള്‍ക്കും കാരണമായേക്കാം. വിദേശ ഏജന്‍സികളാല്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാന്‍ ഇത്തരം കാര്യങ്ങള്‍ കാരണമാകുമെന്ന് മധു കിശ്വര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും അവര്‍ അവകാശപ്പെടുന്നു.
This explains why I kept a safe distance from Modi from the time he assumed power in May 2014. I did not even go to gift him a copy of my book on him. Just sent an unsigned copy through his favourite bureaucrat Bharat Lal!
The names of women who were made MPs and ministers by… https://t.co/vgboxAndqq— Madhu Purnima Kishwar (@madhukishwar) March 25, 2026
മധു കിശ്വറുടെ ട്വീറ്റ് വായിക്കാം:
“2014 മെയ് മാസത്തിൽ അദ്ദേഹം അധികാരമേറ്റത് മുതൽ ഞാൻ എന്തിനാണ് മോദിയിൽ നിന്ന് സുരക്ഷിതമായ അകലം പാലിച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാൻ എഴുതിയ പുസ്തകത്തിന്റെ ഒരു പ്രതി പോലും നേരിട്ട് പോയി നൽകിയില്ല. അദ്ദേഹത്തിന് പ്രിയപ്പെട്ട ഭരത് ലാൽ എന്ന ഉദ്യോഗസ്ഥൻ വഴിയാണ് ഒപ്പിടാത്ത ഒരു പ്രതി അയച്ചുകൊടുത്തത്.
മോദിയുമായുള്ള അടുപ്പം കാരണം എം.പിമാരും മന്ത്രിമാരുമായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങൾ തുടക്കം മുതലേ സംഘപരിവാർ ശൃംഖലകൾക്കുള്ളിൽ അടക്കംപറച്ചിലുകളായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നേരത്തെ തന്നെ മുൻകരുതലുകൾ എടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് ‘പ്രത്യേക സേവനങ്ങൾ’ നൽകിയ ഹർദീപ് പുരിയെപ്പോലെയുള്ളവരുടെ പേരുകളും, ഹർദീപും ജയശങ്കറും മന്ത്രിസഭയിൽ എത്തിയതോടെ ചർച്ചയായിരുന്നു.
2014-ൽ ഞാൻ അമേരിക്കയിൽ പ്രഭാഷണങ്ങൾക്കായി പോയപ്പോഴും അദ്ദേഹത്തിന്റെ അനാശാസ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേട്ടിരുന്നു. വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സ്മൃതി ഇറാനിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചത് അതുവരെ മറഞ്ഞുകിടന്ന പല അഴിമതിക്കഥകൾക്കും വിശ്വാസ്യത നൽകി. മാൻസി സോണിയുമായി ബന്ധപ്പെട്ട വിവാദം സുപ്രീം കോടതിയിൽ വരെ എത്തിയിരുന്നു. സോണിയുമായി ബന്ധമുണ്ടായിരുന്ന ജയിലിലായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ മോദിയുമായി അടുത്ത ഒരാൾ എനിക്ക് നൽകിയിരുന്നു.
ഇതുകൂടാതെ, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും അതിനുമുമ്പ് പ്രചാരക് ആയിരുന്നപ്പോഴും സ്ത്രീകൾക്കൊപ്പം അദ്ദേഹം നടത്തിയ മോശം ഇടപാടുകളെക്കുറിച്ചുള്ള കഥകൾ ഗുജറാത്തിൽ നിന്നുള്ളവർ എന്നോട് പങ്കുവെച്ചിട്ടുണ്ട്. ഈ കഥകൾ കേട്ടതോടെ അദ്ദേഹത്തിന്റെ സാന്നിധ്യം പോലും എനിക്ക് ഇഷ്ടമല്ലാതായി. മോദി വരുമെന്ന് ഉറപ്പുള്ള കല്യാണച്ചടങ്ങുകൾ പോലും ഞാൻ ഒഴിവാക്കി.
ഈ കാര്യങ്ങൾ അറിഞ്ഞതുമൂലമുണ്ടായ ആഘാതത്തിൽ 2014-ൽ ഞാൻ കടുത്ത വിഷാദരോഗത്തിലാവുകയും അത് എന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. ഇതിൽ നിന്ന് മുക്തയാകാൻ 2015-ൽ കോയമ്പത്തൂരിലെ ഒരു ആയുർവേദ കേന്ദ്രത്തിൽ 21 ദിവസം ചികിത്സ തേടിയിരുന്നു. ഒരു മുതിർന്ന ആർ.എസ്.എസ് ബുദ്ധിജീവിയോട് ഞാൻ എന്റെ ദുഃഖം പങ്കുവെച്ചപ്പോൾ, ‘ഇതൊക്കെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമല്ലേ, നമ്മൾ എന്തിന് വിഷമിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അമിത് മാളവ്യയെ ബി.ജെ.പി സോഷ്യൽ മീഡിയ ചുമതലയിൽ നിയമിച്ചത് ബി.ജെ.പി നേതൃത്വത്തിന്റെ താൽപ്പര്യങ്ങളുടെ മറ്റൊരു തെളിവായിരുന്നു. മറ്റ് മേഖലകളിൽ അദ്ദേഹം മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ ലൈംഗിക സ്വഭാവം ഞാൻ അവഗണിച്ചേനെ. എന്നാൽ ഹിന്ദു സമൂഹത്തെ തകർക്കാനുള്ള ശ്രമങ്ങൾ, വിദേശ ശക്തികൾക്ക് മുന്നിലുള്ള വിധേയത്വം, കത്വ സംഭവത്തിലെ അദ്ദേഹത്തിന്റെ നിലപാടുകൾ എന്നിവയെല്ലാം കണ്ടപ്പോൾ അദ്ദേഹം ഒരു സാത്താനിക ഭരണാധികാരിയാണെന്ന് എനിക്ക് ബോധ്യമായി. ഇന്ത്യയെ തകർക്കാനും ഹിന്ദുക്കളെ നശിപ്പിക്കാനും സി.ഐ.എ (CIA) പ്രതിഷ്ഠിച്ച ആളാണ് ഇദ്ദേഹം എന്ന് ഞാൻ തിരിച്ചറിഞ്ഞു.
നേതാക്കളുടെ ലൈംഗികമായ വഴിവിട്ട പോക്കുകൾ നമ്മൾ ഗൗരവമായി കാണണം. ഇത്തരം കാര്യങ്ങളിൽ വീഴ്ച സംഭവിക്കുന്നവരെ ശത്രുക്കൾക്ക് ബ്ലാക്ക് മെയിൽ ചെയ്യാൻ എളുപ്പമാണ്. അദ്ദേഹം എങ്ങനെയാണ് ആദ്യ ദിവസം മുതൽ ബ്ലാക്ക് മെയിൽ ചെയ്യപ്പെടുന്നത് എന്നതിന്റെ തെളിവുകൾ ഞാൻ ഉടൻ നൽകുന്നതാണ്.”
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
