Skip to content
National

കേരളത്തിലും എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലും ഒരുങ്ങുന്നു. കേന്ദ്ര കമ്മീഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇതിന്റെ അന്തിമ പ്രഖ്യാപനം ഉണ്ടാകും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്നും

N

News Desk

Published on: 12 Sept 2025, 10:45 am

കേരളത്തിലും എസ്‌ഐആര്‍ നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലും ഒരുങ്ങുന്നു. കേന്ദ്ര കമ്മീഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇതിന്റെ അന്തിമ പ്രഖ്യാപനം ഉണ്ടാകും. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ SIR നടപ്പാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. അടുത്ത മാസം മുതല്‍ ഈ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടപ്പാക്കിയ വോട്ടര്‍ പട്ടിക പരിഷ്‌കരണം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. എന്നിരുന്നാലും, ബിഹാര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ SIR പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറോടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഒക്ടോബര്‍ മുതല്‍ പരിഷ്‌കരണം തുടങ്ങാമെന്നും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കൂടാതെ, വോട്ടര്‍മാരുടെ പരിശോധനക്കായി ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories