Skip to content
National

ദളിത് ഐപിഎസ് ഓഫീസർ ആത്മഹത്യ ചെയ്ത സംഭവം: ഹരിയാന ഡിജിപിയെ അവധിയില്‍ വിട്ടു

മേലുദ്യോഗസ്ഥരില്‍നിന്നുള്ള ജാതിവിവേചനത്തെത്തുടര്‍ന്ന് ദലിത് ഐപിഎസ് ഓഫീസര്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഡിജിപി) ശത്രുജീത് കപൂറിനെ സര്‍ക്കാര്‍ അവധിയില്‍ അയച്ചു. പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ ഡിജിപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ആത്മഹത്യയ്ക്

N

News Desk

Published on: 14 Oct 2025, 12:59 pm

ദളിത് ഐപിഎസ് ഓഫീസർ ആത്മഹത്യ ചെയ്ത സംഭവം: ഹരിയാന ഡിജിപിയെ അവധിയില്‍ വിട്ടു

മേലുദ്യോഗസ്ഥരില്‍നിന്നുള്ള ജാതിവിവേചനത്തെത്തുടര്‍ന്ന് ദലിത് ഐപിഎസ് ഓഫീസര്‍ പുരണ്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്(ഡിജിപി) ശത്രുജീത് കപൂറിനെ സര്‍ക്കാര്‍ അവധിയില്‍ അയച്ചു.

പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ ഡിജിപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ആത്മഹത്യയ്ക്ക് കാരണക്കാരായ പ്രധാന പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഹരിയാന മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിച്ചു. റോഹ്തക് പോലിസ് സൂപ്രണ്ടായിരുന്ന നരേന്ദ്ര ബിജാര്‍നിയയെ സ്ഥലംമാറ്റി ദിവസങ്ങള്‍ക്ക് ശേഷമാണ് തീരുമാനം.

2001 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസുമായ കുമാറിനെ(52) ഒക്ടോബര്‍ ഏഴിന് ഛണ്ഡീഗഡിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒന്‍പത് പേജുള്ള ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കപൂര്‍, ബിജാര്‍നിയ, മറ്റ് നിരവധി മുതിര്‍ന്ന പോലിസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.

Related Stories