പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്‌ലബിൾ പിബി
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ പാർട്ടി അവെയ്‌ലബിൾ പൊളിറ്റ്ബ്യൂറോ (പിബി) തള്ളി. ഇതേത്തുടർന്ന് അടിയന്തരമായി ഓൺലൈൻ വഴി പൂർണ പിബി യോഗം വിളിച്ചുചേർത്താണ് ഈ ശുപാർശ പാർട്ടി പാസാക്കിയെടുത്തത്. കേവലം മൂന്ന് വോട്ടിന്റെ നേരിിയ ഭൂരിപക്ഷത്തിലാണ് പിണറായി വിജയനെ

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാർശ പാർട്ടി അവെയ്‌ലബിൾ പൊളിറ്റ്ബ്യൂറോ (പിബി) തള്ളി. ഇതേത്തുടർന്ന് അടിയന്തരമായി ഓൺലൈൻ വഴി പൂർണ പിബി യോഗം വിളിച്ചുചേർത്താണ് ഈ ശുപാർശ പാർട്ടി പാസാക്കിയെടുത്തത്. കേവലം മൂന്ന് വോട്ടിന്റെ നേരിിയ ഭൂരിപക്ഷത്തിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള അനുമതി പിബിയിൽ നിന്ന് ഒടുവിൽ നേടിയെടുക്കാനായത്.
ഓൺലൈനായി നടന്ന ഈ നിർണായക പൂർണ പിബി യോഗത്തിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെ പിന്തുണ പിണറായിക്ക് നിർണായകമായി മാറി. മലയാളികളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവരും പിണറായി വിജയനും രേഖപ്പെടുത്തിയ വോട്ടുകളാണ് തീരുമാനത്തിൽ പ്രതിഫലിച്ചത്. ഈ നാല് വോട്ടുകൾ അനുകൂലമായി ലഭിച്ചില്ലായിരുന്നുവെങ്കിൽ പിണറായി വിജയന് പ്രതിപക്ഷ നേതൃപദവിയിലെത്തുക ഏറെ ദുഷ്കരമാകുമായിരുന്നു. എന്നാൽ പിബിയിലെ മറ്റൊരു മലയാളി അംഗമായ വിജു കൃഷ്ണൻ ഈ തീരുമാനത്തെ ശക്തമായി എതിർത്ത് വോട്ട് ചെയ്തു.
ആകെ 18 അംഗങ്ങളുള്ള പിബിയിൽ യു. വാസുകി ഒഴികെ 17 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 10 പേർ പിണറായിയെ പിന്തുണച്ചപ്പോൾ 7 പേർ തീരുമാനത്തെ എതിർത്തു. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച ചെയ്ത മുൻ പിബി യോഗത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും നിരത്തിയ ന്യായവാദങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ബംഗാൾ ഘടകം ഇത്തവണ പിണറായിയെ പിന്തുണച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്. തപൻ സെൻ, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം എന്നിവരടങ്ങുന്ന ബംഗാൾ നേതാക്കളും തമിഴ്‌നാട്ടിൽ നിന്നുള്ള കെ. ബാലകൃഷ്ണനും പിണറായിക്കൊപ്പം നിന്നപ്പോൾ, ബി.വി. രാഘവലു, നീലോൽപൽ ബസു, അശോക് ധാവ്‌ളെ തുടങ്ങിയ പ്രമുഖർ എതിർപ്പിൽ ഉറച്ചുനിന്നു.
ഇതിനിടെ, കേരളത്തിലെ തോൽവിയെത്തുടർന്ന് ജില്ലാ കമ്മിറ്റികളിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും നേരെ ഉയർന്ന കടുത്ത വിമർശനങ്ങൾ മെയ് 22 മുതൽ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി (സിസി) യോഗത്തിൽ പ്രധാന ചർച്ചയാകും. യോഗത്തിൽ അംഗങ്ങൾക്ക് ആരുടെയും ഭയമില്ലാതെ തുറന്നു സംസാരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകണമെന്നും ആരെയും തടയരുതെന്നും ദേശീയ നേതൃത്വം കർശന നിർദേശം നൽകിയിട്ടുണ്ട്. വീഴ്ചകൾ അക്കമിട്ടു നിരത്തുന്ന ഈ ക്രോഡീകരിച്ച റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദന് തന്നെ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
