Skip to content
National

പാര്‍ലമെന്റിലെ വന്ദേമാതരം ചര്‍ച്ചയ്ക്കിടയിലും മൗദൂദിയെ വിമര്‍ശിച്ച് സിപിഎം എംപി ശിവദാസന്‍

പാർലമെന്റിൽ നടന്ന വന്ദേമാതരം ചർച്ചയ്ക്കിടെ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്‌ല മൗദൂദിക്കും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം എംപി ഡോ. വി. ശിവദാസൻ. സവർക്കറുടെയും മൗദൂദിയുടെയും ശിഷ്യന്മാർ ഉൾപ്പെടെയുള്ള വർഗീയ ശക്തികളോട് ഇന്ത്യൻ ജനത ഒരേപോലെ പോരാടണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു. വർഗ

N

News Desk

Published on: 11 Dec 2025, 9:47 am

പാര്‍ലമെന്റിലെ വന്ദേമാതരം ചര്‍ച്ചയ്ക്കിടയിലും മൗദൂദിയെ വിമര്‍ശിച്ച് സിപിഎം എംപി ശിവദാസന്‍

പാർലമെന്റിൽ നടന്ന വന്ദേമാതരം ചർച്ചയ്ക്കിടെ ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അഅ്‌ല മൗദൂദിക്കും മുസ്ലീം ലീഗിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം എംപി ഡോ. വി. ശിവദാസൻ.

സവർക്കറുടെയും മൗദൂദിയുടെയും ശിഷ്യന്മാർ ഉൾപ്പെടെയുള്ള വർഗീയ ശക്തികളോട് ഇന്ത്യൻ ജനത ഒരേപോലെ പോരാടണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു. വർഗീയതയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

മുസ്ലീം ലീഗിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അധികാരം കൊണ്ട് എല്ലാം മറച്ചുപിടിക്കാമെന്നാണ് മുസ്ലീം ലീഗ് കരുതുന്നതെന്നും, അതുകൊണ്ടാണ് മൗദൂദിയുടെ സംഘടനയുമായി അവർ കൈകോർക്കുന്നതെന്നും ശിവദാസൻ കുറ്റപ്പെടുത്തി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികാചരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന പ്രത്യേക ചർച്ചയിലാണ് കേരളത്തിൽ നിന്നുള്ള സിപിഎം എംപി ഈ പരാമർശങ്ങൾ നടത്തിയത്.

Related Stories