ആർഎസ്എസ് നിരോധിക്കേണ്ട സംഘടനയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
സർദാർ വല്ലഭായ് പട്ടേലിൻ്റെ പേരിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. ജമ്മു-കശ്മീരിൻ്റെ കാര്യത്തിൽ പട്ടേലിൻ്റെ നീക്കം നെഹ

സർദാർ വല്ലഭായ് പട്ടേലിൻ്റെ പേരിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മറുപടി നൽകി. ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. ജമ്മു-കശ്മീരിൻ്റെ കാര്യത്തിൽ പട്ടേലിൻ്റെ നീക്കം നെഹ്‌റു തടഞ്ഞെന്ന മോദിയുടെ വാദം ഖാർഗെ നിഷേധിച്ചു. പട്ടേലിന് കോൺഗ്രസും യു.പി.എ. സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ട്. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ്, പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നത്,” ഖാർഗെ പറഞ്ഞു.
ആർ.എസ്.എസ്. നിരോധിക്കേണ്ട സംഘടനയാണെന്ന തൻ്റെ മുൻനിലപാട് ഖാർഗെ ആവർത്തിച്ചു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ആർ.എസ്.എസ്. നിരോധനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ദേശീയ വിദ്യാഭ്യാസ നയം പുനഃപരിശോധിക്കാൻ കോൺഗ്രസ് സർക്കാരുകൾ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
