Skip to content
National

‘പ്രധനമന്ത്രി സ്തുതി’ നിർത്താതെ തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ. ഇത് കോൺഗ്രസ് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക്, ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നിലപാട്‌ വിശദീകരിക്കാനായുള്ള സംഘത്

N

News Desk

Published on: 23 Jun 2025, 3:07 pm

‘പ്രധനമന്ത്രി സ്തുതി’ നിർത്താതെ തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് ശശി തരൂർ. ഇത് കോൺഗ്രസ് പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക്, ഇന്ത്യയുടെ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ നിലപാട്‌ വിശദീകരിക്കാനായുള്ള സംഘത്തിൽ ശശി തരൂരും അംഗമായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ലോകവ്യാപകമായ പിന്തുണ ലഭിക്കുവാനുള്ള കാരണം മോദിയാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രത്തിലെ അദ്ദേഹത്തിന്റെ പുതിയ ലേഖനത്തിലാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തിക്കൊണ്ടുള്ള പരാമർശം തരൂർ നടത്തിയത്. തരൂർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുമ്പോഴും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ഇതുവരെയും കോൺഗ്രസ്സ് പാർട്ടി തയ്യാറായിട്ടില്ല.

Related Stories