തമിഴ്‌നാട്ടിൽ കാർഷിക കടം എഴുതിത്തള്ളി മുഖ്യമന്ത്രി വിജയ്‌യുടെ പ്രഖ്യാപനം; വാഗ്ദാനം പാലിച്ചില്ലെന്ന് കർഷകർ
തമിഴ്‌നാട്ടിൽ സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്കായി മുഖ്യമന്ത്രി വിജയ് പുതിയ കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഈ പ്രഖ്യാപനമുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പ് വേളയിൽ അഞ്ച് ഏക്

തമിഴ്‌നാട്ടിൽ സഹകരണ ബാങ്കുകൾ വഴി വായ്പയെടുത്ത ചെറുകിട കർഷകർക്കായി മുഖ്യമന്ത്രി വിജയ് പുതിയ കാർഷിക കടം എഴുതിത്തള്ളൽ പദ്ധതി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് കർഷകർക്ക് വലിയ ആശ്വാസം നൽകുന്ന ഈ പ്രഖ്യാപനമുണ്ടായത്. എന്നാൽ, തിരഞ്ഞെടുപ്പ് വേളയിൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ളവരുടെ കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതിത്തള്ളുമെന്നായിരുന്നു വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ നൽകിയ വാഗ്ദാനം. ഇപ്പോഴത്തെ പ്രഖ്യാപനം ഈ വാഗ്ദാനത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഒരുവിഭാഗം കർഷകർ ഇതിനകം തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം 50,000 രൂപയിൽ താഴെ കടബാധ്യതയുള്ള കർഷകരുടെ മുഴുവൻ വായ്പയും സർക്കാർ എഴുതിത്തള്ളും. എന്നാൽ ചെറുകിട കർഷകരുടെ വായ്പ തുക 50,000 രൂപയിൽ താഴെയാണെങ്കിൽ പകുതി തുക മാത്രമേ ഒഴിവാക്കുകയുള്ളൂ. വായ്പ തുക 50,000 രൂപയ്ക്ക് മുകളിലുള്ളവർക്ക് കൃത്യമായ സർക്കാർ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ഇളവുകൾ അനുവദിക്കുക.
50,001 രൂപ മുതൽ 60,000 രൂപ വരെയുള്ള വായ്പകൾക്ക് 40,000 രൂപയും, 60,001 രൂപ മുതൽ 70,000 രൂപ വരെയുള്ള വായ്പകൾക്ക് 30,000 രൂപയുമാണ് സർക്കാർ ഇളവ് നൽകുക. അതുപോലെ 70,001 രൂപ മുതൽ 80,000 രൂപ വരെയുള്ള വായ്പകൾക്ക് 20,000 രൂപയും, 80,001 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ളതിന് 10,000 രൂപയും കുറച്ചുനൽകും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാർഷിക വായ്പകൾക്ക് വെറും 5,000 രൂപ മാത്രമാണ് ഇളവ് നിശ്ചയിച്ചിരിക്കുന്നത്.
2025 മേയ് 1 നും 2026 ഫെബ്രുവരി 28 നും ഇടയിൽ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷകർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഈ കടാശ്വാസ പദ്ധതി കർഷകരുടെ സാമ്പത്തിക ബാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇതോടൊപ്പം, പുതിയ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്ററുകളിൽ ദിവസവും അഞ്ച് ഷോകർ നടത്താനുള്ള പ്രത്യേക അനുമതിയും മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
