Skip to content
National

സി.ജെ.പി വേദിയിൽ നിരാഹാര സമരം, ‘ഐസ’ നേതാവ് ആശുപത്രിയില്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി വേദിയിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ‘ഐസ’ (AISA) നേതാവ് ഡാനിഷ് അലിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം ദിവസത്തിലേക്ക് കടന്ന സമരത്തിനൊടുവിൽ കടുത്ത തലചുറ്റലും ദേഹാസ്വാസ്ഥ്യവും

N

News Desk

Published on: 4 Jul 2026, 11:26 pm

സി.ജെ.പി വേദിയിൽ നിരാഹാര സമരം, ‘ഐസ’ നേതാവ് ആശുപത്രിയില്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിലെ സി.ജെ.പി വേദിയിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന ‘ഐസ’ (AISA) നേതാവ് ഡാനിഷ് അലിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴാം ദിവസത്തിലേക്ക് കടന്ന സമരത്തിനൊടുവിൽ കടുത്ത തലചുറ്റലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയത്.

സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ ഐസയുടെ നേതാവ് കഴിഞ്ഞ ഞായറാഴ്ച മുതൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, രാജ്യതലസ്ഥാനത്ത് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഏഴു ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയും അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. നിരാഹാരം തുടങ്ങിയതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം അദ്ദേഹത്തിന്റെ ശരീരഭാരം അഞ്ച് കിലോയോളം കുറഞ്ഞതായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ മാധ്യമങ്ങളോട് വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി പോരാടുന്ന സോനം വാങ്ചുകിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്ന് അഭിജീത് ദിപ്കെ ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.

Related Stories